വിമാനം ഇറങ്ങിയാൽ ഉടൻ അറസ്റ്റ്?; 13 അംഗ സംഘത്തെ കാത്ത് ഓസ്‌ട്രേലിയ, 4 വനിതകളും 9 കുട്ടികളും എത്തുക നാളെ

Spread the love

 

മെൽബൺ∙ സിറിയിലെ ക്യാംപിൽ കഴിഞ്ഞിരുന്ന ഐഎസ് ഭീകരന്മാരുടെ ഭാര്യമാരിൽ ചിലരും കുട്ടികളും നാളെ (വ്യാഴം) ഓസ്‌ട്രേലിയയിൽ എത്തും. ഇവർക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സർക്കാരിന് എത്ര ചെലവ് വരുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി ആന്തണി ആൽബനീസ് മൗനം തുടരുകയാണ്.

ക്യൂആർ 908 എന്ന വിമാനത്തിൽ സിഡ്നിയിലും ക്യൂആർ 904 എന്ന വിമാനത്തിൽ മെൽബണിലുമായി രണ്ട് സംഘമായിട്ടാണ് ഇവർ എത്തുക. 13 അംഗ സംഘത്തിൽ നാല് ഓസ്‌ട്രേലിയൻ വനിതകളും അവരുടെ 9 കുട്ടികളുമുണ്ട്. ഇവരെ കഴിഞ്ഞയാഴ്ച സിറിയിലെ അൽ റോജ് ക്യാംപിൽ നിന്ന് നാടുകടത്തിയതാണ്.

ഇവരിൽ ചില വനിതകളെ രാജ്യത്ത് പ്രവേശിച്ചാലുടൻ തന്നെ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. എത്ര പേരെ അറസ്റ്റ് ചെയ്യുമെന്നോ, എപ്പോൾ അറസ്റ്റ് ചെയ്യുമെന്നോ പറയാൻ സാധിക്കില്ലെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് വക്താവ് അറിയിച്ചു. പക്ഷേ ഈ സംഘത്തിലുള്ള ചിലരെ അറസ്റ്റ് ചെയ്യുമെന്നും അവർ നിയമനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

മാനസികാരോഗ്യ തെറാപ്പികൾ, സമൂഹവുമായി ഇടപെടുന്നതിനുള്ള പരിശീലനം തുടങ്ങിയവ കുട്ടികൾക്ക് നൽകും.

സർക്കാർ ഇവർക്ക് സഹായം നൽകില്ലെന്നാണ് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറയുന്നത്. അപകടകരമായ ഭീകര സംഘടനയിൽ ചേരാനും അവരുടെ കുട്ടികളെ അസാധാരണമായ സാഹചര്യത്തിൽ വളർത്താനും തീരുമാനം എടുത്തവരാണ് ഇവർ എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

കുറ്റം ചെയ്തവർക്ക് നിയമത്തെ പൂർണ്ണ ശക്തിയോടെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്കും പറഞ്ഞു. നിയമപാലകരും രഹസ്യാന്വേഷണ ഏജൻസികളും 2014 മുതൽ അവരുടെ മടങ്ങിവരവിനായി തയാറെടുക്കുന്നുണ്ടെന്നും, തിരിച്ചുവരവ് കൈകാര്യം ചെയ്യാൻ സർക്കാരിന് ദീർഘകാല പദ്ധതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • Related Posts

    ‘എഐക്ക് അത്ര സ്വാതന്ത്ര്യം വേണ്ട’, ഭീഷണി തിരിച്ചറിഞ്ഞ് യുഎസ്; പുതിയ നിയമം കൊണ്ടുവരും

    Spread the love

    Spread the loveന്യൂയോര്‍ക്ക് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി അമേരിക്ക. പുതിയ എഐ മോഡലുകള്‍ പുറത്തിറക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ പരിശോധന നിര്‍ബന്ധമാക്കാനാണ് നീക്കം.   എഐ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കുറക്കണമെന്നതായിരുന്നു നേരത്തെ ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ സുരക്ഷാ…

    ‘തല മുതൽ അടിവസ്ത്രം വരെ നനഞ്ഞു കുതിർന്നു’; വിമാനത്തിനുള്ളിൽ ‘അജ്ഞാത’ ദ്രാവകം

    Spread the love

    Spread the loveവാഷിങ്ടൻ ∙ ഹൂസ്റ്റണിൽ നിന്ന് ഷിക്കാഗോയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വച്ചുണ്ടായ ദുരനുഭവം വിവരിച്ച് സിൻസിനാറ്റി സ്വദേശിയായ കെവിൻ ഗ്ലോവർ എന്ന യാത്രക്കാരൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വിമാനത്തിന്റെ സീലിങ്ങിൽ നിന്ന് ‘അജ്ഞാത’ ദ്രാവകം തന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *