കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി വിദ്യാർത്ഥികൾ മാതൃകയായി

Spread the love

 

കമ്പളക്കാട്:കമ്പളക്കാട് ടൗണിലെ ഫ്രഷ് മാർട്ട് സൂപ്പർ മാർക്കറ്റ് പരിസരത്ത് നിന്ന് കഴിഞ്ഞ ദിവസം കളഞ്ഞു കിട്ടിയ പണം വിദ്യാർത്ഥികൾ ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി. കമ്പളക്കാട് സ്വദേശി ആസിൽ എന്നയാൾക്കാണ് പണം കൈമാറിയത്.

 

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡണ്ട് നൂരിഷാ ചേനോത്ത് ചടങ്ങിൽ പങ്കെടുത്തു.

 

മുട്ടിൽ WMO സ്കൂളിലെ വിദ്യാർത്ഥികളായ മുഹമ്മദ് നിഹാൽ, മുഹമ്മദ് സബീൽ, മുഹമ്മദ് അഫ്താഷ് എന്നിവരും, കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിലെ മുഹമ്മദ് നാഫിഹും ചേർന്നാണ് സത്യസന്ധതയുടെ ഈ മാതൃക കാഴ്ചവെച്ചത്.

  • Related Posts

    മേപ്പാടിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സ്ലാബ് ഇടിഞ്ഞു വീണ് ഒരു മരണം; ഒരാൾക്ക് പരിക്ക്

    Spread the love

    Spread the loveമേപ്പാടി കുന്നമംഗലംവയലിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സ്ലാബ് ഇടിഞ്ഞുവീണ് അപകടം. ഒരു തൊഴിലാളി മരിച്ചു. കടൂർ സ്വദേശി കരിപ്പായി അസീസ് ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു തൊഴിലാളി ദേവരാജ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

    മുത്തങ്ങയിൽ വൻ കുഴൽപ്പണവേട്ട ; രണ്ടു കോടിയിലധികം കുഴൽ പണവുമായി 2 പേർ പോലീസിന്റെ പിടിയിൽ 

    Spread the love

    Spread the love    ബത്തേരി : കാറിൽ കടത്തുകയായിരുന്ന രണ്ടു കോടിയിലധികം രൂപയുടെ കുഴൽപണവുമായി രണ്ടുപേരെ പോലീസ് പിടികൂടി. ബത്തേരി മുള്ളൻകുന്ന് കണ്ടാക്കോൽ വീട്ടിൽ അർഷാദ് (44), കൊടുവള്ളി മദ്രസ ബസാർ പിലാത്തോട്ടത്തിൽ വീട്ടിൽ പി.ടി ഇസ്മായിൽ (40) എന്നിവരെയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *