വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍

Spread the love

മലപ്പുറം: മുസ്ലീം ലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് പ്രവര്‍ത്തകരുടെ ക്രൂരത. തവനൂര്‍ മണ്ഡലത്തിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് വിജയാഹ്ലാദത്തിനിടെ ഇന്നലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വൈറലായി.

 

തൃപ്രങ്ങോട് പെരുന്തല്ലൂര്‍ അങ്ങാടിയിലാണ് ചോരയൊലിക്കുന്ന ആടിന്റെ തല വടിയില്‍ കെട്ടി പ്രദര്‍ശിപ്പിച്ചത്. യൂത്ത് ലീഗ് പെരുന്നല്ലൂര്‍ വാര്‍ഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കള്‍പടി മച്ചിങ്ങല്‍ റാഫി, വാല്‍പറമ്പില്‍ ഷുഹൈബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അതിക്രമം.

 

വിജയാഹ്ലാദത്തിന്റെ പേരില്‍ നടത്തിയ ഈ ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇവര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

  • Related Posts

    കുറഞ്ഞ ചെലവിൽ വിദേശത്ത് പഠിക്കണോ? ഈ രാജ്യങ്ങളിലെ ഫീസുകൾ പരിശോധിക്കൂ

    Spread the love

    Spread the loveവിദേശപഠനം എന്ന സ്വപ്നം ഇന്ത്യൻ വിദ്യാർഥികൾ ഉപേക്ഷിക്കാൻ പ്രധാന കാരണം ഉയർന്ന ചെലവ് ആണ്. ഓസ്ട്രേലിയ,യുകെ,ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഫീസ് മാത്രം 10 മുതൽ 15 ലക്ഷം രൂപ വരെ വരും. മറ്റ് ചെലവുകൾക്ക് വീണ്ടും 20 ലക്ഷം…

    വളരെ അപൂർവമായി മാത്രം കാണുന്ന അമൂല്യമായ ഔഷധക്കൂൺ; കൗതുകമായി വീട്ടുപറമ്പിൽ നിന്നു ലഭിച്ച നിലമാങ്ങ

    Spread the love

    Spread the loveകാരാകുറുശ്ശി ∙ കുണ്ടംതോട് നെടുമണ്ണ് വെട്ടത്തുപറമ്പ് ഗോവിന്ദനുണ്ണിയുടെ വീട്ടുപറമ്പിൽ നിന്നു ലഭിച്ച നിലമാങ്ങ കൗതുകമായി. തൊടിയിൽ കൃഷിക്കായി കിളച്ചപ്പോഴാണു നിലമാങ്ങ ലഭിച്ചത്. വളരെ അപൂർവമായി മാത്രം കാണുന്ന അമൂല്യമായ ഔഷധക്കൂണാണിത്. ഞെട്ടുള്ള മാങ്ങയെപ്പോലിരിക്കുന്നതുകൊണ്ടാണ് ഇതിനു നിലമാങ്ങയെന്ന പേരു വന്നത്.…

    Leave a Reply

    Your email address will not be published. Required fields are marked *