കൽപ്പറ്റ കൈനാട്ടിയിൽ കെട്ടിടത്തിന് തീപിടിച്ചു

Spread the love

 

കൽപ്പറ്റ: കൽപ്പറ്റ കൈനാട്ടിയിലെ താലൂക്ക് ഹോസ്പിറ്റലിന് സമീപമുള്ള മുത്തൂറ്റ് ഫിനാൻസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആശുപത്രിക്ക് തൊട്ടടുത്തുള്ള തിരക്കേറിയ മേഖലയിൽ തീപിടുത്തമുണ്ടായത് നാട്ടുകാർക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി.

 

തീപിടുത്തമുണ്ടായ സമയത്ത് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ട് സുരക്ഷിതമായി പുറത്തെത്തിച്ചു. ഏണി ഉപയോഗിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ താഴെ ഇറക്കിയത്. സിവിൽ ഡിഫൻസ് വോളന്റിയർമാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കുചേർന്നു.

 

കെട്ടിടത്തിന് അകത്തെ ഫർണിച്ചറുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവസ്ഥലത്ത് പോലീസും ഫയർഫോഴ്‌സും ചേർന്ന് കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.

  • Related Posts

    പച്ചക്കറി വാഹനത്തിൽ നിന്നും മെത്തംഫിറ്റാമിൻ പിടികൂടി

    Spread the love

    Spread the love05.05.2026 തിയതി മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ ദിലീപ് എമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി താലൂക്ക് മാനന്തവാടി വില്ലേജ് ക്ലബ്കുന്ന് ഭാഗത്ത് വെച്ച് മാനന്തവാടി താലൂക്കിൽ വാളാട് വില്ലേജിൽ ചേരിയമൂല ഭാഗത്ത് അത്തിലൻ വീട്ടിൽ ഇബ്രാഹിം…

    മീനങ്ങാടിയിൽ ലോറിയും കാറുമിടിച്ച് 2 കുട്ടികൾ ഉൾപ്പടെ 5 പേർക്ക് പരിക്ക്

    Spread the love

    Spread the loveമീനങ്ങാടിയിൽ ലോറിയും കാറുമിടിച്ച് 2 കുട്ടികൾ ഉൾപ്പടെ 5 പേർക്ക് പരിക്ക്. മീനങ്ങാടി 54 ലാണ് അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.പുലർച്ചെ 3.45 ഓടെയാണ് അപകടം. ബത്തേരി കുപ്പാടി കുന്നുപ്പിള്ളിൽ ജൊഹാൻ, ജോബി, ജെയ്സൺ, ജാൻസി…

    Leave a Reply

    Your email address will not be published. Required fields are marked *