‘എഐക്ക് അത്ര സ്വാതന്ത്ര്യം വേണ്ട’, ഭീഷണി തിരിച്ചറിഞ്ഞ് യുഎസ്; പുതിയ നിയമം കൊണ്ടുവരും

Spread the love

ന്യൂയോര്‍ക്ക് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി അമേരിക്ക. പുതിയ എഐ മോഡലുകള്‍ പുറത്തിറക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ പരിശോധന നിര്‍ബന്ധമാക്കാനാണ് നീക്കം.

 

എഐ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കുറക്കണമെന്നതായിരുന്നു നേരത്തെ ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് മാറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അസംബന്ധമായ നിയമങ്ങള്‍ കൊണ്ടുവന്ന് നിര്‍മിത ബുദ്ധിയുടെ വളര്‍ച്ച തടയരുതെന്നു പറഞ്ഞ ട്രംപ് അധികാരത്തിലെത്തിയ ആദ്യദിവസം തന്നെ ബൈഡന്‍ കൊണ്ടുവന്ന സുരക്ഷാ നിയമങ്ങള്‍ റദ്ദ് ചെയ്തിരുന്നു.

 

ആന്ത്രോപിക്കിന്റെ ക്ലോഡ് മിത്തോസ് പോലെയുള്ള അപകടകരമായ എഐ മോഡലുകള്‍ക്കാണ് യുഎസ് ഭരണകൂടം കടിഞ്ഞാണിടുക. സ്വയം ഭരണാധികാരത്തോടെ ഹാക്ക് ചെയ്യാന്‍ കഴിവുള്ള മോഡലുകളാണ് ക്ലോഡ് മിത്തോസ്. അപകടസാധ്യത മുന്നില്‍കണ്ട് മോഡല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതില്ല എന്ന് കമ്പനിയും തീരുമാനമെടുത്തിരുന്നു.

 

അത്യാധുനിക എഐ സംവിധാനങ്ങള്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായേക്കാമെന്നു ചൂണ്ടിക്കാട്ടിയാണ് നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. പുതിയ എഐ മോഡലുകള്‍ ദേശീയ സുരക്ഷയ്ക്കും പൊതുസുരക്ഷയ്ക്കും വെല്ലുവിളിയാകാമെന്നും വിലയിരുത്തലുണ്ട്.

 

നിര്‍ദ്ദേശം നടപ്പിലായാല്‍, അമേരിക്കയിലെ ടെക് കമ്പനികള്‍ക്ക് അവരുടെ പുതിയ എഐ സംവിധാനങ്ങള്‍ പുറത്തിറക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ അനുമതിയോ പരിശോധനയോ ആവശ്യമായിവരാം.

  • Related Posts

    ‘തല മുതൽ അടിവസ്ത്രം വരെ നനഞ്ഞു കുതിർന്നു’; വിമാനത്തിനുള്ളിൽ ‘അജ്ഞാത’ ദ്രാവകം

    Spread the love

    Spread the loveവാഷിങ്ടൻ ∙ ഹൂസ്റ്റണിൽ നിന്ന് ഷിക്കാഗോയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വച്ചുണ്ടായ ദുരനുഭവം വിവരിച്ച് സിൻസിനാറ്റി സ്വദേശിയായ കെവിൻ ഗ്ലോവർ എന്ന യാത്രക്കാരൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വിമാനത്തിന്റെ സീലിങ്ങിൽ നിന്ന് ‘അജ്ഞാത’ ദ്രാവകം തന്റെ…

    നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരം; വിദഗ്ധ ചികിത്സ തടഞ്ഞ് ഇറാൻ ഇന്റലിജൻസ് മന്ത്രാലയം

    Spread the love

    Spread the loveടെഹ്‌റാൻ ∙ നൊബോൽ സമ്മാന ജേതാവും ഇറാൻ മനുഷ്യാവകാശ പ്രവർത്തകയുമായ നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന് കുടുംബം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കുഴഞ്ഞുവീണ നർഗീസ് മുഹമ്മദിയെ സഞ്ജാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി ടെഹ്‌റാനിലേക്ക് മാറ്റുന്നതിനെ ഇറാൻ ഇന്റലിജൻസ്…

    Leave a Reply

    Your email address will not be published. Required fields are marked *