മകൾക്കെതിരെ ലൈംഗീകാതിക്രമം; പിതാവിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Spread the love

കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പിതാവിന് തടവും പിഴയും. ബിഎൻഎസ്, പോക്സോ, ജുവനൈൽ ജസ്റ്റിസ്‌ ആക്റ്റുകളിലെ വിവിധ വകുപ്പുകളിലായി ജീവപര്യന്തം കൂടാതെ 3 വർഷവും,125000 രൂപ പിഴയുമാണ് വിധിച്ചത്. മേപ്പാടി സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 2024 നവംബറിലാണ് സംഭവം. പ്രായപൂർത്തിയാവാത്ത കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.

 

അന്നത്തെ മേപ്പാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന വി.പി അനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തുകയും തുടർന്ന് സബ് ഇൻസ്പക്ടറായിരുന്ന ഷറഫുദ്ദീൻ അന്വേഷിക്കുകയും ശേഷം ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന പി രാജേഷ് അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.

 

  • Related Posts

    അലുമിനിയം പൈപ്പുകളും ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ചു കടത്തിയവര്‍ പിടിയില്‍

    Spread the love

    Spread the love    മേപ്പാടി: ഒന്നേകാല്‍ ലക്ഷത്തോളം വില മതിക്കുന്ന അലുമിനിയം പൈപ്പുകളും 20,000 രൂപയോളം വില വരുന്ന ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ചു കടത്തിയവര്‍ പിടിയില്‍. മേപ്പാടി, താഴെ അരപ്പറ്റ സ്വദേശികളായ ചോലക്കല്‍ വീട്ടില്‍, സി.കെ. വിനോദ്(51), പുതുപറമ്പില്‍ വീട്ടില്‍, പി.…

    പുഴയിൽ 13കാരൻ മുങ്ങി മരിച്ചു;സംഭവം വയനാട്ടിൽ

    Spread the love

    Spread the loveമീനങ്ങാടി മടൂർ പുഴയിൽ 13കാരൻ മുങ്ങി മരിച്ചു. സിസി മടൂർ തേക്കിൻകാട് ഉന്നതിയിൽ താമസിക്കുന്ന ഗോപിയുടെ മകൻ വിഷ്ണു (13) ആണ് മരിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേരി ഗവൺമെന്റ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

    Leave a Reply

    Your email address will not be published. Required fields are marked *