നടി ശ്രീദേവിയുടെ സ്ഥല തർക്കം: ഭർത്താവിന് അനുകൂല വിധി

Spread the love

ചെന്നൈ ∙ അന്തരിച്ച നടി ശ്രീദേവിയുടെ പേരിൽ ഇസിആറിലുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ ഭർത്താവ് ബോണി കപൂറിനും മക്കൾക്കും ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി. ഭൂമിയിൽ അവകാശം ഉന്നയിച്ചു മുൻ ഉടമയുടെ കുടുംബാംഗങ്ങൾ ചെങ്കൽപെട്ട് കോടതിയിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും ശ്രീദേവിയുടെ ബന്ധുക്കളാണു സ്ഥലത്തിന്റെ യഥാർഥ അവകാശികളെന്നും ഹൈക്കോടതി പറഞ്ഞു.

 

ശ്രീദേവി 1988ൽ വാങ്ങിയ 4.7 ഏക്കർ ഭൂമിയിൽ ഉടമസ്ഥാവകാശമുണ്ടെന്നും വിഹിതം വേണമെന്ന് ആവശ്യപ്പെട്ടും മുൻ ഉടമ എം.സി.ചന്ദ്രശേഖരന്റെ രണ്ടാം ഭാര്യയും 2 മക്കളുമാണു ഹർജി നൽകിയത്. എന്നാൽ, ചന്ദ്രശേഖരൻ ആദ്യ വിവാഹം വേർപെടുത്താതെയാണു രണ്ടാം വിവാഹം ചെയ്തതെന്നു ബോണി കപൂറും കുടുംബവും ചൂണ്ടിക്കാട്ടിയിരുന്നു. 1988ലെ വിൽപന രേഖ റദ്ദാക്കാൻ 2025ൽ ആവശ്യമുന്നയിച്ചതിനെയും ചോദ്യം ചെയ്തിരുന്നു.

  • Related Posts

    ഒടുവിൽ 120 സീറ്റ്, ടിവികെ അധികാരത്തിലേക്ക്; വിജയ് മുഖ്യമന്ത്രിയാകും

    Spread the love

    Spread the loveചെന്നൈ∙ ഉദ്വേഗ നീക്കത്തിനൊടുവിൽ 120 സീറ്റുമായി തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ അധികാരത്തിലേക്ക്. കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവരെക്കൂടാതെ മുസ്‌ലിം ലീഗും, വിടുതലൈ ചിരുതൈകൾ കക്ഷിയും (വിസികെ) പിന്തുണച്ചതോടെയാണ് 118 സീറ്റെന്ന കേവല ഭൂരിപക്ഷത്തിൽ ടിവികെ എത്തിയത്.…

    ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ പിടിയിൽ

    Spread the love

    Spread the love  മുംബൈ∙ നാസിക് ടിസിഎസ് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന എച്ച് ആർ മാനേജർ നിദ ഖാൻ പിടിയിലായി. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാന്റെ അറസ്റ്റ്. 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *