മാനന്തവാടി: പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടി പോയ പ്രതി പിടിയിലായി.മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി രണ്ടേനാല്‍ കാരക്കുനി ചെറുവയല്‍ ഉന്നതി ബാബു (28) വാണ് പിടിയിലായത്. ഏപ്രില്‍ 13നാണ് ഇയ്യാള്‍ മാനന്തവാടി കോടതി പരിസരത്ത് നിന്നും ചാടിപ്പോയത്. തുടര്‍ന്ന് ഇയ്യാളെ ഇതേ ഉന്നതിയിലെ തന്നെ അനിയന്റെ വീട്ടില്‍ നിന്നും ഇന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.







