‘ഷെയറിങ്’ താമസത്തിന് കടുത്ത നിയന്ത്രണങ്ങളുമായി ദുബായ്: നിയമലംഘനത്തിന് വൻ പിഴ; ഉത്തരവ് പുറപ്പെടുവിച്ചു ഭരണാധികാരി

Spread the love

ദുബായ് ∙ പ്രവാസികൾക്കിടയിൽ പതിവായുള്ള ‘ഷെയറിങ്’ താമസത്തിന് കടുത്ത നിയന്ത്രണങ്ങളുമായി ദുബായ്. ഒന്നിലധികം കുടുംബങ്ങൾ ചേർന്നോ, ബാച്ചിലർമാരും കുടുംബങ്ങളും ചേർന്നോ ഒരേ ഫ്ലാറ്റിൽ താമസിക്കുന്നതിന് അനുമതി നിർബന്ധമാക്കി.

 

നിയമലംഘകർക്ക് 10 ലക്ഷം ദിർഹം (2.5 കോടി രൂപ) വരെ പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഉത്തരവ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറപ്പെടുവിച്ചു.

ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക ലൈസൻസോ അനുമതിയോ ഇല്ലാതെ ഒരു കെട്ടിടവും ‘ഷെയേഡ് ഹൗസിങ്’ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല. ഒരു ഫ്ലാറ്റിലോ വില്ലയിലോ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ സിസ്റ്റത്തിൽ കൃത്യമായി രേഖപ്പെടുത്തണം.

 

ഫ്ലാറ്റ് ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ വാടകക്കാരൻ മറ്റൊരാൾക്ക് റൂമുകളോ ബെഡ് സ്പേസോ വാടകയ്ക്ക് നൽകുന്നത് കുറ്റകരമാണ്. ഒരു മുറിയിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകൾ താമസിക്കാൻ പാടില്ല. ആവശ്യത്തിന് വായുസഞ്ചാരവും, സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കണം.

 

നിയമം ലംഘിക്കുന്നവർക്ക് കുറ്റത്തിന്റെ തോത് അനുസരിച്ച് ആദ്യഘട്ടത്തിൽ 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ. ഒരു വർഷത്തിനകം നിയമലംഘനം ആവർത്തിച്ചാൽ പിഴ 10 ലക്ഷം ദിർഹം വരെയായി വർധിക്കും.

 

നിലവിൽ ഇത്തരത്തിൽ താമസിക്കുന്നവർക്ക് നിയമ വിധേയമായ മാർഗത്തിലേക്കു മാറാൻ ഒരു വർഷത്തെ സാവകാശം നൽകിയിട്ടുണ്ട്. കെട്ടിട ഉടമകൾക്കും വാടകക്കാർക്കും നടത്തിപ്പുകാരായ റിയൽ എസ്റ്റേറ്റുകാർക്കും ഒരുപോലെ ഈ നിയമം ബാധകമാണ്. ഫ്ലാറ്റുകളിലെ തിരക്ക് കുറയ്ക്കാനും സുരക്ഷിതമായ താമസം ഉറപ്പാക്കാനുമാണ് സർക്കാരിന്റെ നടപടി.

  • Related Posts

    വിമാനം ഇറങ്ങിയാൽ ഉടൻ അറസ്റ്റ്?; 13 അംഗ സംഘത്തെ കാത്ത് ഓസ്‌ട്രേലിയ, 4 വനിതകളും 9 കുട്ടികളും എത്തുക നാളെ

    Spread the love

    Spread the love  മെൽബൺ∙ സിറിയിലെ ക്യാംപിൽ കഴിഞ്ഞിരുന്ന ഐഎസ് ഭീകരന്മാരുടെ ഭാര്യമാരിൽ ചിലരും കുട്ടികളും നാളെ (വ്യാഴം) ഓസ്‌ട്രേലിയയിൽ എത്തും. ഇവർക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സർക്കാരിന് എത്ര ചെലവ് വരുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി ആന്തണി ആൽബനീസ് മൗനം തുടരുകയാണ്.…

    ‘എഐക്ക് അത്ര സ്വാതന്ത്ര്യം വേണ്ട’, ഭീഷണി തിരിച്ചറിഞ്ഞ് യുഎസ്; പുതിയ നിയമം കൊണ്ടുവരും

    Spread the love

    Spread the loveന്യൂയോര്‍ക്ക് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി അമേരിക്ക. പുതിയ എഐ മോഡലുകള്‍ പുറത്തിറക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ പരിശോധന നിര്‍ബന്ധമാക്കാനാണ് നീക്കം.   എഐ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കുറക്കണമെന്നതായിരുന്നു നേരത്തെ ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ സുരക്ഷാ…

    Leave a Reply

    Your email address will not be published. Required fields are marked *