ന്യൂസീലന്‍ഡില്‍ മീന്‍പിടുത്തത്തിനിടെ കാണാതായ മലയാളിയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി, നാട്ടിലെത്തിക്കും

Spread the love

കൊച്ചി: ന്യൂസീലന്‍ഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂര്‍ കടലിടുക്കില്‍ റോക്ക് ഫിഷിങ്ങിനിടെ കടലില്‍ കാണാതായ മൂവാറ്റുപുഴ ലബ്ബക്കടവ് ചെമ്പകത്തിനാല്‍ ബാബു ജോര്‍ജിന്റെ മകന്‍ ഫെര്‍സില്‍ ബാബുവിന്റെ (36) ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി. 2024 മേയ് ഒന്നിനാണ് ഫെര്‍സില്‍ ബാബുവും സുഹൃത്ത് ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാറും (37) റോക്ക് ഫിഷിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.

 

 

തീരത്തെ പാറക്കെട്ടില്‍ നിന്നുചൂണ്ടയിട്ടപ്പോള്‍ ഇരുവരും കടലില്‍ വീഴുകയായിരുന്നു എന്നാണ് നിഗമനം. ശരത് കുമാറിന്റെ മൃതദേഹം തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ കണ്ടെത്തി. എന്നാല്‍ ന്യൂസീലന്‍ഡ് പൊലീസ് കരയിലും കടലിലും വിപുലമായ തിരച്ചില്‍ നടത്തിയെങ്കിലും ഫെര്‍സിലിനെ കണ്ടത്താനായിരുന്നില്ല.

 

 

അപകടം നടന്ന സ്ഥലത്തുനിന്ന് 2024 ഡിസംബര്‍ 24ന് ലഭിച്ച അസ്ഥികൂടം ഫെര്‍സിലിന്റേതാകാമെന്ന സംശയത്തെത്തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ 6നാണ് പരിശോധനാഫലം വന്നത്. ഫെര്‍സിലിന്റേതാണെന്ന് സ്ഥിരീകരിച്ച വിവരം ന്യൂസീലന്‍ഡ് പൊലീസ് ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചു. ദുബായില്‍ ജോലി ചെയ്തിരുന്ന ഫെര്‍സില്‍, 2023 ജനുവരിയിലാണ് ന്യൂസീലന്‍ഡില്‍ നഴ്‌സായ തിരുവല്ല സ്വദേശിനി ആഷ്‌ലിയെ വിവാഹം കഴിച്ചത്. വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച്, പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണു അപകടം. ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിച്ച് മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കാനുള്ള നടപടികള്‍ ബന്ധുക്കള്‍ ആരംഭിച്ചു.

  • Related Posts

    വിമാനം ഇറങ്ങിയാൽ ഉടൻ അറസ്റ്റ്?; 13 അംഗ സംഘത്തെ കാത്ത് ഓസ്‌ട്രേലിയ, 4 വനിതകളും 9 കുട്ടികളും എത്തുക നാളെ

    Spread the love

    Spread the love  മെൽബൺ∙ സിറിയിലെ ക്യാംപിൽ കഴിഞ്ഞിരുന്ന ഐഎസ് ഭീകരന്മാരുടെ ഭാര്യമാരിൽ ചിലരും കുട്ടികളും നാളെ (വ്യാഴം) ഓസ്‌ട്രേലിയയിൽ എത്തും. ഇവർക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സർക്കാരിന് എത്ര ചെലവ് വരുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി ആന്തണി ആൽബനീസ് മൗനം തുടരുകയാണ്.…

    ‘എഐക്ക് അത്ര സ്വാതന്ത്ര്യം വേണ്ട’, ഭീഷണി തിരിച്ചറിഞ്ഞ് യുഎസ്; പുതിയ നിയമം കൊണ്ടുവരും

    Spread the love

    Spread the loveന്യൂയോര്‍ക്ക് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി അമേരിക്ക. പുതിയ എഐ മോഡലുകള്‍ പുറത്തിറക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ പരിശോധന നിര്‍ബന്ധമാക്കാനാണ് നീക്കം.   എഐ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കുറക്കണമെന്നതായിരുന്നു നേരത്തെ ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ സുരക്ഷാ…

    Leave a Reply

    Your email address will not be published. Required fields are marked *