പെൺകുട്ടിയെ പിന്തുടർന്നെത്തി, പൊതുസ്ഥലത്ത് വച്ച് കെട്ടിപ്പിടിച്ചു, ചുംബിച്ചു; ലൈംഗികാതിക്രമ കേസിൽ യുവാവ് പിടിയിൽ

Spread the love

ബെംഗളൂരു∙ പൊതുസ്ഥലത്ത് വച്ച് പെൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയെട്ടുകാരനായ മുഹമ്മദ് മറൂഫ് ഷരീഫ് എന്നയാളാണ് പിടിയിലായത്. പെൺകുട്ടിയെ പിന്തുടർന്നെത്തിയാണ് യുവാവ് അവളെ ബലമായി പിടിച്ചു നിർത്തിയാണ് ചുണ്ടിൽ ചുംബിച്ചത്.

 

ജൂലായ് 17 നായിരുന്നു സംഭവം. ഗോവിന്ദപുര സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. സ്കൂട്ടറിൽ സാധനങ്ങള്‍ വാങ്ങാനായി പുറത്തുപോയതായിരുന്നു പെൺകുട്ടി. ആ സമയത്ത് ഷരീഫ് അവളെ പിന്തുടർന്നെത്തി. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ സമയത്ത് പ്രതി പെൺകുട്ടിയുടെ പിന്നിലെത്തി അവളെ കടന്നു പിടിച്ചു. ശേഷം അവളുടെ ചുണ്ടുകളിൽ ചുംബിച്ചു. ആക്രമണത്തിന് പിന്നാലെ പെണ്‍കുട്ടി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.

 

വീട്ടിലെത്തിയ ശേഷം പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. പിന്നാലെയാണ് പൊലീസിൽ പരാതി നല്‍കിയത്. പെൺകുട്ടി സ്കൂട്ടറിൽ സഞ്ചരിച്ചപ്പോൾ തന്റെ ദേഹത്തേയ്ക്ക് വെള്ളം തെറിപ്പിച്ചെന്നും അതിൽ പ്രകോപിതനായാണ് ഇത്തരത്തിൽ ചെയ്തതെന്നും പ്രതി പൊലീസിനോട് പറ‍ഞ്ഞു.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *