‘അന്ന് മകളെ ഇറക്കി കൊണ്ടുവന്നു, കരഞ്ഞു കാലു പിടിച്ച് അവൻ അവളെ തിരികെ കൊണ്ടുപോയി; പരാതി നല്‍കിയിരുന്നെങ്കിൽ

Spread the love

കൊല്ലം∙ യുഎഇയിലെ മാളിൽ ഇന്നലെ മുതൽ ജോലിക്കു കയറാനുള്ള തയാറെടുപ്പിലായിരുന്നു തേവലക്കര കോയിവിള സ്വദേശി അതുല്യ. ജോലിക്ക് പോകാനായി പുതിയ വസ്ത്രങ്ങളും വാങ്ങിയിരുന്നു. എന്നാൽ, പുതിയ ജോലിക്ക് കയറാൻ അതുല്യയ്ക്കായില്ല. 2 ദിവസങ്ങൾക്കു മുൻപ് കഴിഞ്ഞ ശനി പുലർച്ചെയാണ് ഷാർജയിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്.

 

അതുല്യയുടെ മരണത്തിൽ ദുരൂഹത സംശയിച്ചു സഹോദരി അഖിലയും ഭർത്താവ് ഗോകുലും ഷാർജ പൊലീസിൽ പരാതി നൽകി. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. ഭർത്താവ് സതീഷ് അതുല്യയെ തുടർച്ചയായി ഉപദ്രവിച്ചതിന്റെ തെളിവുകളായി വിഡിയോകളും ചിത്രങ്ങളും പൊലീസിനു കൈമാറി.

 

‘ഇന്നലെ മുതൽ ജോലിക്കു പോകേണ്ട എന്റെ മോളാണ് ഇപ്പോൾ മരിച്ചു കിടക്കുന്നത്. ഒരു ജോലിക്കും അവൻ വിടില്ലായിരുന്നു, പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കും. ഒരു ജോലി കിട്ടിയ ശേഷം ബന്ധം വേർപിരിയാമെന്നും കുഞ്ഞിനെ നോക്കി ജീവിക്കാമെന്നുമായിരുന്നു മോളുടെ ചിന്ത. എല്ലാം ഇല്ലാതായി’ അതുല്യയുടെ അച്ഛൻ എസ്.രാജശേഖരൻ പിള്ള ദുഃഖത്തോടെ പറഞ്ഞു.

 

ഒരു വർഷം മുൻപു താൻ ഷാർജയിലുള്ള സമയത്ത് സതീഷ് മർദിക്കുന്നെന്ന് കാണിച്ചു മകൾ വിളിച്ചു വരുത്തിയിരുന്നതായി രാജശേഖരൻ പിള്ള പറഞ്ഞു. അന്ന് മകളെ ഇറക്കിക്കൊണ്ടുവന്നു. ഇനി അവന്റെ കൂടെ താമസിക്കരുതെന്നും ഇങ്ങനെ മുന്നോട്ടു പോകരുതെന്നും പറഞ്ഞിരുന്നു. സതീഷിന്റെ ജോലിയും മറ്റും നഷ്ടപ്പെടുത്തേണ്ടെന്നു കരുതിയാണ് ഷാർജയിൽ വച്ചു പരാതി നൽകാതിരുന്നത്. പിന്നീട് അതുല്യ താമസിച്ചിരുന്ന ഇടത്തു നിന്ന് കരഞ്ഞു കാലു പിടിച്ചാണ് അതുല്യയെ വീണ്ടും സതീഷ് കൂടെ കൊണ്ടുപോകുന്നത്. അന്നു പരാതി നൽകുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ ഇന്ന് എന്റെ മോൾ കൂടെയുണ്ടാകുമായിരുന്നെന്നും അച്ഛൻ പറഞ്ഞു.

 

അതുല്യയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണകാരണവും ഫൊറൻസിക് റിപ്പോർട്ടും ഇന്നു ലഭിക്കുമെന്നാണു സൂചന.

 

ഇതിനു ശേഷമാകും മൃതദേഹം നാട്ടിലെത്തിക്കുക. അതുല്യ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി അഖില പറഞ്ഞു. ഇതേ നിലപാട് തന്നെയാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോൾ അതുല്യയുടെ ഭർത്താവ് സതീഷും പറഞ്ഞത്. അതുല്യ മരിച്ച ശേഷം ഫ്ലാറ്റിൽ എത്തി നോക്കുമ്പോൾ കാലുകൾ നിലത്ത് ചവിട്ടാവുന്ന നിലയിലായിരുന്നുവെന്ന് ഭർത്താവ് സതീഷ് തന്നെ പറഞ്ഞിട്ടുണ്ട്. പിറന്നാൾ ദിനത്തിലാണ് അതുല്യ മരണത്തിനു കീഴടങ്ങിയത്.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *