വില്‍പ്പനക്കായി സൂക്ഷിച്ച 5.5 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

Spread the love

മേപ്പാടി: വില്‍പ്പനക്കായി സൂക്ഷിച്ച 5.5 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. നത്തംകുനി, തട്ടികപ്പാലം, കമലക്കുന്നുമ്മല്‍, കെ.ബി. വിപുലാല്‍(39)നെയാണ് മേപ്പാടി പോലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ടോടെ നെടുമ്പാല, ഇല്ലിച്ചോട് എന്ന സ്ഥലത്ത് നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

 

കെ.എല്‍ 30 എ 5872 നമ്പര്‍ കാറില്‍ വില്‍പ്പനക്കായി കടത്തുകയായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് പിടികൂടിയത്.ഇയാള്‍ സഞ്ചരിച്ച വാഹനവും കൈവശമുണ്ടായിരുന്ന 4130 രൂപയും പിടിച്ചെടുത്തു. ഇയാള്‍ മുന്‍പും സമാന കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. എക്‌സൈസില്‍ അഞ്ചു കേസുകളും മേപ്പാടി സ്റ്റേഷന്‍ പരിധിയില്‍ മദ്യലഹരിയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് ഒരു കേസും നിലവിലുണ്ട്. മേപ്പാടി സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി. ഷറഫുദ്ധീന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *