
പുതുക്കാട് ബാറിൽ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലാണ് ടച്ചിങ്സ് നൽക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ അളകപ്പ നഗർ സ്വദേശി സിജോ ജോണിനെ പൊലീസ് പിടികൂടി.
ബാറിലെത്തിയ സിജോ മദ്യപിക്കുന്നതിനോടൊപ്പം ടച്ചിങ്സ് ആവശ്യപ്പെട്ടിരുന്നു. ഏതാണ്ട് എട്ടു തവണ ടച്ചിങ്സ് ചോദിച്ചു. പിന്നാലെ വാക്കു തർക്കമുണ്ടായി. ജീവനക്കാരനെതിരെ ഭീഷണി മുഴക്കിയ ശേഷം സിജോ ബാർ വിട്ട് പുറത്തേക്കുപോയി. പിന്നീട് രാത്രി ബാർ പൂട്ടി പുറത്തേക്കിറങ്ങിയ ഹേമചന്ദ്രനെ പുറത്തുകാത്തുനിന്ന സിജോ കത്തികൊണ്ടു കഴുത്തിൽ കുത്തുകയായിരുന്നു. കൊലപാതാകത്തിന് ശേഷം സിജോ ഓടിരക്ഷപ്പെട്ടു. പൊലീസ് സിസിടിവി ദൃശ്യങ്ങളും മോഴികളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സിജോ പിടിയിലായത്.