അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ രാജവെമ്പാല; 8 അടിയോളം നീളം, 16 കിലോയോളം ഭാരം

Spread the love

ബന്തടുക്ക ∙ ‌മാണിമൂലയിൽ വീട്ടിലെ അടുക്കളയിൽ ഒളിച്ചിരുന്ന രാജവെമ്പാലയെ വനംവകുപ്പ് പിടികൂടി. ബന്തടുക്കയിലെ പി.കെ.ബാലകൃഷ്ണന്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അടുക്കളയിൽ നിലത്ത് പാത്രങ്ങൾക്കിടയിൽ പാമ്പിനെ കണ്ടത്. അടുക്കള വാതിൽ തുറന്നിട്ട നിലയിലായിരുന്നു. പാമ്പിനെ കണ്ടു വീട്ടുകാർ പരിഭ്രാന്തരാവുകയും വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ബോവിക്കാനത്തു നിന്ന് വനംവകുപ്പ് റാപിഡ് റെസ്പോൺസ് ടീം എത്തി പാമ്പിനെ പിടികൂടി. 8 അടിയോളം നീളമുള്ള രാജവെമ്പാലയ്ക്ക് 16 കിലോയോളം ഭാരമുണ്ട്. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ബാലകൃഷ്ണനും കുടുംബവും.

  • Related Posts

    ‘മാനവികതയെ സജീവമായി നിലനിർത്തുക’; മെയ് 8 ലോക് റെഡ് ക്രോസ് ദിനം

    Spread the love

    Spread the love  യുദ്ധം, ദുരന്തം എന്നിവയാൽ ബാധിക്കപ്പെടുന്നവർക്ക് സഹായം നൽകുന്ന സന്നദ്ധപ്രവർത്തകരെ ആദരിക്കുന്നതിനാണ് എല്ലാ വർഷവും മെയ് 8 ലോക് റെഡ് ക്രോസ് ദിനമായി ആചരിക്കുന്നത്. റെഡ് ക്രോസ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ ജീൻ ഹെൻറി ഡുനാൻ്റിൻ്റെ ജന്മദിനമാണ് റെഡ് ക്രോസ്…

    മൂന്ന് മാസം പ്രായമുള്ളപ്പോൾ മുതൽ ഒപ്പമുള്ള തത്തയെ കാണാനില്ല; തിരഞ്ഞ് കുടുംബം

    Spread the love

    Spread the loveപട്ടാമ്പി ∙ മൂന്ന് മാസം പ്രായമായപ്പോൾ മുതൽ ഓമനിച്ചു വളർത്തിയ തത്തയെ കാണാതായ സങ്കടത്തിൽ ഒരു കുടുംബം. കൊപ്പം, വളാഞ്ചേരി റോഡിൽ താമസിക്കുന്ന ഫാത്തിമ ഷഫ്നയുടെ വീട്ടിലെ ഒന്നര വയസ്സുള്ള ‘ഹമൂഡി’ എന്ന ഗ്രേ തത്ത (ചുവന്ന വാലുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *