‘മാനവികതയെ സജീവമായി നിലനിർത്തുക’; മെയ് 8 ലോക് റെഡ് ക്രോസ് ദിനം

Spread the love

 

യുദ്ധം, ദുരന്തം എന്നിവയാൽ ബാധിക്കപ്പെടുന്നവർക്ക് സഹായം നൽകുന്ന സന്നദ്ധപ്രവർത്തകരെ ആദരിക്കുന്നതിനാണ് എല്ലാ വർഷവും മെയ് 8 ലോക് റെഡ് ക്രോസ് ദിനമായി ആചരിക്കുന്നത്. റെഡ് ക്രോസ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ ജീൻ ഹെൻറി ഡുനാൻ്റിൻ്റെ ജന്മദിനമാണ് റെഡ് ക്രോസ് ദിനമായി എല്ലാ വർഷവും ആചരിക്കപ്പെടുന്നത്.

 

1828 മെയ് 8ന് ആണ് ജീൻ ഹെൻറി ഡുനാൻ്റ് ജനീവ നഗരത്തിൽ ജനിക്കുന്നത്. 1901ൽ ജീൻ ഹെൻറിക്ക് സമാധാനത്തിനുള്ള നോബെൽ സമ്മാനം ലഭിച്ചു. 1863ൽ ഇന്റര്‍നാഷണല്‍ കമ്മറ്റി ഓഫ് റെഡ് ക്രോസ് സ്ഥാപിക്കുകയും 1920ൽ സമാന സംഘടന ഇന്ത്യയിൽ സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി എന്നാണ് പേര് നൽകിയത്. “മാനവികതയെ സജീവമായി നിലനിർത്തുക” (Keeping Humanity Alive) എന്നതാണ് ഈ വർഷത്തെ പ്രമേയം.

 

1859ൽ ഇറ്റലിയിൽ യുദ്ധം നടന്നു. ഇതിന് പിന്നാലെ നിരവധി സൈനികർ മരിക്കുകയും ഒരുപാട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഈ സൈനികരെ ഹെൻറി സഹായിക്കുകയും 1863ൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റി എന്ന പേരും നൽകി.

 

എന്താണ് റെഡ് ക്രോസ്?

 

പ്രകൃതി ദുരന്തങ്ങള്‍, പകർച്ച വ്യാധികള്‍, യുദ്ധങ്ങള്‍ എന്നിവയുണ്ടാകുമ്പോള്‍ ലാഭേച്ഛയില്ലാതെ വിവേചനം കൂടാതെ ആളുകളെ സഹായിക്കുന്ന സംഘടനയാണ് റെഡ് ക്രോസ്.

 

തത്വങ്ങള്‍

 

സന്നദ്ധ സേവനം, ഐക്യം, സാര്‍വത്രികത, മാനവികത, നിഷ്പക്ഷത, സ്വാതന്ത്ര്യം,

എന്നീ ഏ‍ഴ് തത്വങ്ങളില്‍ അധിഷ്ഠിതമായാണ് റെഡ് ക്രോസ് പ്രവര്‍ത്തിക്കുന്നത്.

  • Related Posts

    അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ രാജവെമ്പാല; 8 അടിയോളം നീളം, 16 കിലോയോളം ഭാരം

    Spread the love

    Spread the loveബന്തടുക്ക ∙ ‌മാണിമൂലയിൽ വീട്ടിലെ അടുക്കളയിൽ ഒളിച്ചിരുന്ന രാജവെമ്പാലയെ വനംവകുപ്പ് പിടികൂടി. ബന്തടുക്കയിലെ പി.കെ.ബാലകൃഷ്ണന്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അടുക്കളയിൽ നിലത്ത് പാത്രങ്ങൾക്കിടയിൽ പാമ്പിനെ കണ്ടത്. അടുക്കള വാതിൽ തുറന്നിട്ട നിലയിലായിരുന്നു.…

    മൂന്ന് മാസം പ്രായമുള്ളപ്പോൾ മുതൽ ഒപ്പമുള്ള തത്തയെ കാണാനില്ല; തിരഞ്ഞ് കുടുംബം

    Spread the love

    Spread the loveപട്ടാമ്പി ∙ മൂന്ന് മാസം പ്രായമായപ്പോൾ മുതൽ ഓമനിച്ചു വളർത്തിയ തത്തയെ കാണാതായ സങ്കടത്തിൽ ഒരു കുടുംബം. കൊപ്പം, വളാഞ്ചേരി റോഡിൽ താമസിക്കുന്ന ഫാത്തിമ ഷഫ്നയുടെ വീട്ടിലെ ഒന്നര വയസ്സുള്ള ‘ഹമൂഡി’ എന്ന ഗ്രേ തത്ത (ചുവന്ന വാലുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *