മൂന്ന് മാസം പ്രായമുള്ളപ്പോൾ മുതൽ ഒപ്പമുള്ള തത്തയെ കാണാനില്ല; തിരഞ്ഞ് കുടുംബം

Spread the love

പട്ടാമ്പി ∙ മൂന്ന് മാസം പ്രായമായപ്പോൾ മുതൽ ഓമനിച്ചു വളർത്തിയ തത്തയെ കാണാതായ സങ്കടത്തിൽ ഒരു കുടുംബം. കൊപ്പം, വളാഞ്ചേരി റോഡിൽ താമസിക്കുന്ന ഫാത്തിമ ഷഫ്നയുടെ വീട്ടിലെ ഒന്നര വയസ്സുള്ള ‘ഹമൂഡി’ എന്ന ഗ്രേ തത്ത (ചുവന്ന വാലുള്ള ചാര തത്ത) ആണ് മേയ് 1ന് പുറത്തേക്ക് പറന്നു പോയത്. തത്തയുടെ വലതു കാലിൽ ഐവറി 13 മോതിരം ഉണ്ട്. സാധ്യമാകുന്ന സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും തത്തയെ കണ്ടെത്താനായില്ല. ഒരു വർഷത്തിലേറെയായി കുടുംബാംഗത്തെ പോലെ താലോലിച്ചു വളർത്തി പോരുന്ന തത്തയാണിതെന്ന് വീട്ടുകാർ പറയുന്നു. ആരെങ്കിലും തത്തയെ കണ്ടെത്തിയിട്ടുണ്ടെങ്കിൽ 9645703345 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് വീട്ടുകാർ അഭ്യർഥിച്ചു.

  • Related Posts

    സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോള്‍ കയ്യില്‍ എന്തോ കുത്തി, നോക്കിയപ്പോള്‍ മുന്നില്‍ പാമ്പിന്റെ തല; യുവതി ആശുപത്രിയില്‍

    Spread the love

    Spread the loveപത്തനംതിട്ട: സ്‌കൂട്ടറില്‍ ജോലിക്ക് പോകുന്നതിനിടെ യുവതിയെ പാമ്പ് കടിച്ചു. റാന്നി വയ്യാറ്റുപുഴ വല്യാന്റുപറമ്പില്‍ സോനു തോമസിനാണ് (28) കടിയേറ്റത്. സ്‌കൂട്ടറില്‍ കയറിക്കൂടിയ പാമ്പാണ് യുവതിയെ കടിച്ചത്.   ചൊവ്വാഴ്ച രാവിലെ 7 മണിയോടെ വടശേരിക്കരയിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ…

    സുനിതയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണ കന്യാകുമാരിയിൽ പിടിയിൽ, കൊടുംക്രിമിനലെന്ന് പൊലീസ്

    Spread the love

    Spread the loveതൃശൂർ∙ വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയിൽ പിടിയിൽ. കൊല്ലം മുളങ്കാടകം സ്വദേശിയായ ദീപക് ബെംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു. ഷെൽട്ടർ ഹോമിൽ മറ്റു…

    Leave a Reply

    Your email address will not be published. Required fields are marked *