‘ഞങ്ങൾ മരിക്കുന്നു…’; വിഡിയോ ചിത്രീകരിച്ചശേഷം 3 പേരുടെ കഴുത്തറുത്ത് യുവാവ്, 2 മരണം

Spread the love

 

ബെംഗളൂരു∙ സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടുപേർ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ആശ (55), മകൾ വർഷിത (34) എന്നിവരാണ് സംഭവസ്ഥലത്തു തന്നെ മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), മകൻ മായങ്ക് (11) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.

 

മോഹൻ തന്റെ അമ്മയുടെയും സഹോദരിയുടെയും അനന്തരവന്റെയും കഴുത്തറുത്ത ശേഷം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കടക്കെണി കാരണം ആത്മഹത്യ ചെയ്യുകയാണ് എന്നു വ്യക്തമാക്കുന്ന വിഡിയോ കുടുംബം റെക്കോർഡ് ചെയ്തിരുന്നു. ഈ വിഡിയോ ബന്ധുക്കൾക്ക് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

 

വിഡിയോ കണ്ടയുടൻ ബന്ധുക്കൾ വീട്ടിലേക്ക് എത്തിയെങ്കിലും മുൻവാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പിൻവാതിലിലൂടെ അകത്തുകയറിയപ്പോഴാണ് നാലുപേരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. മോഹൻ 5 ലക്ഷം മുതൽ 1 കോടി രൂപ വരെ ഇടപാടുള്ള ചിട്ടി ബിസിനസ്സുകളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.

  • Related Posts

    വളർത്തിയത് യുവതിയുടെ കുടുംബം, സഹോദരിയെ അപമാനിച്ചപ്പോൾ വെടി; ആരാണ് ജയൻ ശിവാനന്ദൻ‍ നായർ

    Spread the love

    Spread the loveമുംബൈ∙ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാക്കൾക്കു നേരെ വെടിയുതിർത്ത മലയാളി ജയൻ ശിവാനന്ദൻ‍ നായർക്ക് (51) തോക്ക് ലഭിച്ചത് ഗുജറാത്തിൽനിന്നെന്ന് മൊഴി.   ഗുജറാത്തിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്ത് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ…

    എൽപിജി കള്ളക്കടത്ത്; പിടിച്ചെടുത്തത് 1.26 കോടിയുടെ വസ്തുക്കൾ, സംഘം പിടിയിൽ

    Spread the love

    Spread the loveമുംബൈ∙ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അന്തർസ്സംസ്ഥാന എൽപിജി കള്ളക്കടത്ത് സംഘം പിടിയിൽ. ഗ്യാസ് ടാങ്കറുകളിൽനിന്ന് പാചകവാതകം മോഷ്ടിച്ച് കടത്തുന്ന സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് 1.26 കോടി രൂപയുടെ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.   രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര…

    Leave a Reply

    Your email address will not be published. Required fields are marked *