ചിക്കന്റെ ലെഗ്പീസ് കിട്ടിയില്ല; വിവാഹ സല്‍ക്കാരത്തിൽ കൂട്ടത്തല്ല്

Spread the love

ലക്നൗ ∙ വിവാഹ സൽക്കാരത്തിനിടെ ചിക്കന്റെ ലെഗ്പീസിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൂട്ടത്തല്ലിൽ. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. വിവാഹസൽക്കാരത്തിൽ വിളമ്പിയ ബിരിയാണിയിൽ ചിക്കൻ ലെഗ്പീസ് കിട്ടിയില്ലെന്ന് ആരോപിച്ച് വരന്റെ ബന്ധുക്കളാണ് ബഹളമുണ്ടാക്കിയത്.

 

ഇതോടെ വരന്റെ കൂട്ടരും ആതിഥേയരായ വധുവിന്റെ കൂട്ടരും വിവാഹവേദിയിൽ ഭക്ഷണം വിളമ്പുന്ന സ്ഥലത്ത് ഏറ്റുമുട്ടി. പിന്നാലെ വരനൊപ്പം എത്തിയവർ വിവാഹസൽക്കാരം നടക്കുന്നയിടത്തെ കസേരകളും മേശകളും തല്ലിത്തകർത്തു. പൊലീസെത്തിയത് രംഗം ശാന്തമാക്കിയത്.

 

‘കല്യാണത്തിന്റെ ആവേശത്തിൽ നിന്ന് ബിരിയാണിക്കായുള്ള ഗുസ്തിയിലേക്ക്. ഇത് ഇന്ത്യയിൽ മാത്രം’ എന്നാണ് വിഡിയോയെപ്പറ്റി സമൂഹമാധ്യമത്തിൽ വന്ന ഒരു കമന്റ്. ‘പൗരബോധമില്ല, ധാർമ്മിക വിദ്യാഭ്യാസവുമില്ല, കൂടെ തീവ്രമായ മാനസികാവസ്ഥയും. ഇതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?’ എന്നാണ് മറ്റൊരാൾ കുറിച്ചത്.

  • Related Posts

    വളർത്തിയത് യുവതിയുടെ കുടുംബം, സഹോദരിയെ അപമാനിച്ചപ്പോൾ വെടി; ആരാണ് ജയൻ ശിവാനന്ദൻ‍ നായർ

    Spread the love

    Spread the loveമുംബൈ∙ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാക്കൾക്കു നേരെ വെടിയുതിർത്ത മലയാളി ജയൻ ശിവാനന്ദൻ‍ നായർക്ക് (51) തോക്ക് ലഭിച്ചത് ഗുജറാത്തിൽനിന്നെന്ന് മൊഴി.   ഗുജറാത്തിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്ത് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ…

    എൽപിജി കള്ളക്കടത്ത്; പിടിച്ചെടുത്തത് 1.26 കോടിയുടെ വസ്തുക്കൾ, സംഘം പിടിയിൽ

    Spread the love

    Spread the loveമുംബൈ∙ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അന്തർസ്സംസ്ഥാന എൽപിജി കള്ളക്കടത്ത് സംഘം പിടിയിൽ. ഗ്യാസ് ടാങ്കറുകളിൽനിന്ന് പാചകവാതകം മോഷ്ടിച്ച് കടത്തുന്ന സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് 1.26 കോടി രൂപയുടെ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.   രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര…

    Leave a Reply

    Your email address will not be published. Required fields are marked *