രാത്രി ചുരിദാർ ധരിച്ച് എത്തി, സോപ്പും ടോർച്ചും ഉൾപ്പെടെ ‘തൂക്കി’: ക്യാമറയുടെ ദിശമാറ്റി, വിരലടയാളവും തുടച്ചു

Spread the love

കട്ടപ്പന ∙ നഗരസഭാ പരിധിയിലെ വാഴവരയിൽ 2 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയത് ചുരിദാറിന്റെ ടോപ്പ് അണിഞ്ഞെത്തിയയാൾ. പണം ഉൾപ്പെടെ ഏകദേശം 80,000 രൂപയുടെ നഷ്ടമായി. ഷാജി അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ജീവൻ സ്റ്റോഴ്സ്, ആശ്രമം ജംക്‌ഷനിൽ ബിജു ചമ്പക്കുളത്തിന്റെ ഉടമസ്ഥതയിലുള്ള സെന്റ് ആന്റണീസ് ഡെയ്‌ലി ഫ്രഷ് എന്നീ കടകളിലായിരുന്നു മോഷണം.

 

വിൽപനയ്ക്കു വച്ചിരുന്ന ടോർച്ചും എമർജൻസി ലൈറ്റും സോപ്പ് ഉൾപ്പെടെയുള്ള വസ്തുക്കളും കവർന്നിട്ടുണ്ട്. ബിജുവിന്റെ കടയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിയാനായിട്ടില്ല. ചില ക്യാമറകൾ പ്രതി ദിശ തിരിച്ചുവയ്ക്കുകയും ചെയ്തിരുന്നു.

 

ചുരിദാർ ടോപ്പ് ധരിച്ച് തുണികൊണ്ട് മുഖം മറച്ചാണ് പ്രതി എത്തിയത്. കൈവിരലുകൾ പതിഞ്ഞ സ്ഥലങ്ങളെല്ലാം പ്രതി തുണികൊണ്ട് തുടയ്ക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 25ന് രാത്രി ഒൻപതോടെ കട അടച്ച് വീട്ടിലേക്കു പോയ സ്ഥാപന ഉടമകൾ 26ന് രാവിലെ ഏഴോടെ കട തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറുകളുടെ താഴുകൾ തകർത്ത നിലയിൽ കണ്ടത്. പുലർച്ചെ ഒന്നിനു ശേഷമാണ് മോഷണം നടന്നിരിക്കുന്നത്.

  • Related Posts

    കോഴിക്കോട് പടക്കനിർമ്മാണ കേന്ദ്രത്തിൽ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് കുന്നമം​ഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു. വീട്ടുടമസ്ഥനും ബന്ധുവുമാണ് മരിച്ചത്. കുന്നമംഗലം കുരുക്കത്തൂരിലാണ് സംഭവം. വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നാലു…

    ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായിട്ട് മൂന്നുദിവസം; മൊബൈൽ സ്വിച്ച് ഓഫ്, വ്യാപക തിരച്ചിൽ

    Spread the love

    Spread the loveകുടക് ( കർണാടക)∙ മടിക്കേരിയിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ഉദ്യോഗസ്ഥ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യ (36)യ്ക്കായി തിരച്ചിൽ തുടരുന്നു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനാണു വ്യാഴാഴ്ച ഇവരെത്തിയത്. ബെട്ട വനമേഖലയിൽ അറുപതംഗ…

    Leave a Reply

    Your email address will not be published. Required fields are marked *