വാഹനം കടന്നുപോകുമ്പോൾ ‘പാട്ട് പാടുന്ന’ റോഡ്: കേട്ട് കേട്ട് മടുത്തു, ഉറക്കംപോയെന്ന് നാട്ടുകാർ

Spread the love

മുംബൈ ∙ ദേശഭക്തി ഉയർത്തുന്ന സംഗീതം റോഡിൽ മുഴക്കിയാൽ അതു വൻ ഹിറ്റാകുമെന്നു കരുതിയ അധികൃതർക്കു തെറ്റി. വാഹനം കടന്നുപോകുമ്പോൾ ‘ ജയ് ഹോ’ എന്ന ഗാനത്തിന്റെ ട്യൂൺ മുഴങ്ങുന്ന പാത ഉറക്കം കെടുത്താൻ തുടങ്ങിയതോടെ സമീപവാസികൾ സംഘടിച്ചു. അവരുടെ പ്രതിഷേധത്തിനു മുന്നിൽ മുംബൈ കോർപറേഷൻ അധികൃതർക്കു മുട്ടുമടക്കേണ്ടിവന്നു. ഒടുവിൽ, ‘റോഡിലെ സംഗീതം’ ഒഴിവാക്കാൻ ആ ലെയ്നിൽ അധികൃതർ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തി.

 

രാത്രി 10 മുതൽ രാവിലെ 7 വരെയാണു ലെയ്നിലെ ഗതാഗതം പൂർണമായും നിരോധിച്ചത്. സംഗീതസംവിധാനമില്ലാത്ത, തൊട്ടുചേർന്നുള്ള ലെയ്നിലൂടെ വാഹനങ്ങൾക്കു കടന്നുപോകാം. നിശ്ചിത വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ‘സ്ലംഡോഗ് മില്യനർ’ എന്ന സിനിമയിലെ ‘ജയ് ഹോ’ ഗാനത്തിന്റെ സംഗീതം കേൾക്കുന്ന വിധമായിരുന്നു സംവിധാനം. തീരദേശപാതയിൽ നരിമാൻ പോയിന്റിനും വർളിക്കുമിടയിലെ ബ്രീച്ച് കാൻഡി മേഖലയിൽ ഒരു മാസം മുൻപാണു സംവിധാനം ഒരുക്കിയത്.

 

എന്നാൽ, തുടർച്ചയായി മുഴങ്ങുന്ന ശബ്ദം തങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുന്നതായി പരിസരത്തുള്ള 500ലേറെ കുടുംബങ്ങൾ അറിയിക്കുകയായിരുന്നു. രാത്രികാലങ്ങളിലെ ശബ്ദം മുതിർന്നവരുടെയും കുട്ടികളുടെയും അടക്കം ഉറക്കംകെടുത്തുകയാണെന്നും അതു മാനസികസമ്മർദത്തിനു കാരണമാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ജനകീയ കൂട്ടായ്മയായ അഡ്വാൻസ് ലൊക്കാലിറ്റി മാനേജ്മെന്റ് (എഎൽഎം) സംസ്ഥാന സർക്കാർ, ബിഎംസി എന്നിവർക്ക് കത്ത് അയയ്ക്കുകയായിരുന്നു. അതിനുപുറമേ, സംഗീതം കേൾക്കാനായി ഡ്രൈവർമാർ പൊടുന്നനെ വിൻഡോ താഴ്ത്തുന്നതും അശ്രദ്ധമായി വാഹനമോടിക്കുന്നതും ഭീഷണിയാകുന്നുണ്ടെന്നും പരാതി ഉയർന്നിരുന്നു.

 

സുരക്ഷിതമായ വേഗത്തിൽ വാഹനം ഓടിക്കുന്നതു പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണു രാജ്യത്തെ ആദ്യ ‘സംഗീത റോഡ്’ മുംബൈയിൽ ഉദ്ഘാടനം ചെയ്തത്. എന്നാൽ അതിന് ഇങ്ങനെയൊരു വിപരീതഫലമുണ്ടാകുമെന്നു സർക്കാരും കരുതിയിരുന്നില്ല. ജപ്പാൻ, ഹംഗറി, ദക്ഷിണ കൊറിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ സംഗീത റോഡുകൾ നേരത്തേ തന്നെ നിലവിലുണ്ട്.

  • Related Posts

    കോഴിക്കോട് പടക്കനിർമ്മാണ കേന്ദ്രത്തിൽ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് കുന്നമം​ഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു. വീട്ടുടമസ്ഥനും ബന്ധുവുമാണ് മരിച്ചത്. കുന്നമംഗലം കുരുക്കത്തൂരിലാണ് സംഭവം. വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നാലു…

    ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായിട്ട് മൂന്നുദിവസം; മൊബൈൽ സ്വിച്ച് ഓഫ്, വ്യാപക തിരച്ചിൽ

    Spread the love

    Spread the loveകുടക് ( കർണാടക)∙ മടിക്കേരിയിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ഉദ്യോഗസ്ഥ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യ (36)യ്ക്കായി തിരച്ചിൽ തുടരുന്നു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനാണു വ്യാഴാഴ്ച ഇവരെത്തിയത്. ബെട്ട വനമേഖലയിൽ അറുപതംഗ…

    Leave a Reply

    Your email address will not be published. Required fields are marked *