ക്ഷേത്രപരിസരത്ത് ഫൊട്ടോഗ്രഫി, ഷൂ ധരിച്ചു; പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘർഷം

Spread the love

ബെംഗളൂരു ∙ കർണാടകയിലെ ഹാസൻ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ സക്ലേഷ്പൂർ ബെട്ടാഡ ഭൈരവേശ്വര ക്ഷേത്രത്തിനു സമീപം പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘർഷം. സക്ലേഷ്പൂരിലെ ക്ഷേത്രപരിസരത്ത് ഫോട്ടോഷൂട്ടിനായി എത്തിയ ദമ്പതികളും ഫൊട്ടോഗ്രഫർമാരും ഒരു സംഘം ആളുകളുമായി തർക്കത്തിലാവുകയായിരുന്നു. ക്ഷേത്രപരിസരത്ത് ഫൊട്ടോഗ്രഫി നടത്തുന്നതിനെ ചിലർ എതിർത്തതാണ് പ്രശ്നങ്ങളുടെ തുടക്കം.

 

ഫൊട്ടോഗ്രഫർമാർ ക്ഷേത്ര പരിസരത്ത് ഷൂ ധരിച്ചു എന്ന് ആരോപിച്ചാണ് തർക്കം ഉടലെടുത്തത്. വാഗ്വാദം പിന്നീട് അക്രമത്തിൽ കലാശിക്കുകയും ഫൊട്ടോഗ്രഫർമാരായ നവി, നന്ദൻ എന്നിവർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ഒരു ക്യാമറ തകർക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്. പരുക്കേറ്റ ഫൊട്ടോഗ്രഫർമാരെ സക്ലേഷ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

സക്ലേഷ്പൂർ റൂറൽ പൊലീസ് സംഭവത്തിൽ ഇടപെടുകയും കേസെടുക്കുകയും ചെയ്തു. ആക്രമണം നടത്തിയ മൂഡിഗെരെ താലൂക്ക് സ്വദേശികളായ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഷി, പ്രശാന്ത്, രക്ഷ, അരവിന്ദ്, ഉചിത്, പ്രജ്വൽ, നിശാന്ത് എന്നിവരാണ് പിടിയിലായത്.

  • Related Posts

    ഇന്ത്യ വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നു; കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കും: ഖ്വാജ ആസിഫ്

    Spread the love

    Spread the loveലാഹോർ ∙ ഭാവിയിൽ ഇന്ത്യ എപ്പോഴെങ്കിലും ആക്രമണം നടത്താൻ തുനിഞ്ഞാൽ കൊൽക്കത്ത ആക്രമിച്ച് തിരിച്ചടി നൽകുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിയാൽകോട്ടിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖ്വാജ ആസിഫ്. ഇന്ത്യൻ കസ്റ്റഡിയിലുള്ള പാക്ക് സ്വദേശികളുടെയോ അവരുടെ തന്നെയോ…

    എയർബാഗ് പ്രവർത്തിച്ചില്ല’; മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ നല്‍കണമെന്ന് ഉത്തരവിട്ട് കോടതി

    Spread the love

    Spread the loveന്യൂഡൽഹി* : എയർബാഗുകൾ വിന്യസിക്കാത്തത് നിർമ്മാണത്തിലെ തകരാറാണെന്ന് നിരീക്ഷിച്ച്, വാഹനത്തിന്റെ പൂർണ്ണ തുക ഉപഭോക്താവിന് തിരികെ നൽകാൻ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് ഉത്തരവിട്ട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ(എൻസിഡിആർസി).   10.42 ലക്ഷം രൂപ വിലയുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *