കൃത്രിമ മധുരം: പാക്കറ്റിൽ ജാഗ്രതാ നിർദേശം വേണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി

Spread the love

 

 

ന്യൂഡൽഹി ∙ പലഹാരങ്ങൾക്കു മധുരം നൽകാൻ കൃത്രിമ വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഗർഭിണികൾ, കുട്ടികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കുള്ള ജാഗ്രതാ നിർദേശം പാക്കറ്റിൽ രേഖപ്പെടുത്തണമെന്നു ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) നിർദേശം.

 

കുട്ടികൾക്കുള്ള ഭക്ഷ്യോൽപന്നങ്ങളിൽ എത്രപേർക്കു നൽകാമെന്ന ‘സെർവിങ്’ നിർദേശം പാക്കിങ്ങിൽനിന്ന് ഒഴിവാക്കി. ഗുളിക രൂപത്തിലുള്ള ആരോഗ്യ സപ്ലിമെന്റുകളിൽ കലോറി ഉള്ളടക്കം കുറവാണെങ്കിൽ മാത്രം വിറ്റാമിനുകളും ധാതുക്കളും പരാമർശിച്ചാൽ മതി. 100 ചതുരശ്ര സെന്റിമീറ്ററിൽ താഴെയുള്ള പാക്കേജുകളിൽ എഫ്എസ്എസ്എഐ ലോഗോ വേണ്ട. ഫാക്ടറി കണ്ടെയ്‌നറുകളുടെ ചില്ലറ വിൽപന തടയാൻ ‘നോൺ-റീട്ടെയ്ൽ കണ്ടെയ്‌നർ’ അല്ലെങ്കിൽ ‘നോട്ട് ഫോർ ഡയറക്ട് സെയിൽ ടു കൺസ്യൂമർ’ എന്നീ വാക്കുകൾ പാക്കറ്റിൽ നൽകണം. ഫോർട്ടിഫൈഡ് ഭക്ഷണങ്ങളിൽ പാക്കറ്റിലെ ലോഗോയ്‌ക്കൊപ്പം ‘ഫോർട്ടിഫൈഡ്’ എന്ന് നൽകണമെന്നും എഫ്എസ്എസ്എഐ നിർദേശിക്കുന്നു. മാറ്റങ്ങൾ അടുത്തവർഷം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

  • Related Posts

    ഇന്ത്യ വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നു; കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കും: ഖ്വാജ ആസിഫ്

    Spread the love

    Spread the loveലാഹോർ ∙ ഭാവിയിൽ ഇന്ത്യ എപ്പോഴെങ്കിലും ആക്രമണം നടത്താൻ തുനിഞ്ഞാൽ കൊൽക്കത്ത ആക്രമിച്ച് തിരിച്ചടി നൽകുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിയാൽകോട്ടിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖ്വാജ ആസിഫ്. ഇന്ത്യൻ കസ്റ്റഡിയിലുള്ള പാക്ക് സ്വദേശികളുടെയോ അവരുടെ തന്നെയോ…

    എയർബാഗ് പ്രവർത്തിച്ചില്ല’; മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ നല്‍കണമെന്ന് ഉത്തരവിട്ട് കോടതി

    Spread the love

    Spread the loveന്യൂഡൽഹി* : എയർബാഗുകൾ വിന്യസിക്കാത്തത് നിർമ്മാണത്തിലെ തകരാറാണെന്ന് നിരീക്ഷിച്ച്, വാഹനത്തിന്റെ പൂർണ്ണ തുക ഉപഭോക്താവിന് തിരികെ നൽകാൻ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് ഉത്തരവിട്ട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ(എൻസിഡിആർസി).   10.42 ലക്ഷം രൂപ വിലയുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *