‘അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം’; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

Spread the love

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീയ ഭീകരപ്രതിരോധ വകുപ്പ് (എൻസിടിസി) മേധാവി ജോ കെന്റ് രാജിവെച്ചു. ഈ യുദ്ധം അമേരിക്കയ്ക്ക് ആവശ്യമായിരുന്നില്ലെന്നും ഇസ്രയേലിന്റെ സമ്മർദ്ദം കാരണമാണ് യുദ്ധം ആരംഭിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് എക്സ് പ്ലാറ്റ് ഫോമിൽ ജോ കെന്റ് രാജിപ്രഖ്യാപനം നടത്തിയത്.

 

വളരെയേറെ ആലോചിച്ചശേഷമാണ് ഈ തീരുമാനത്തിൽ എത്തിയതെന്ന് ജോ കെന്റ് പറഞ്ഞു. എൻസിടിസി മേധാവി സ്ഥാനത്തുനിന്ന് ഞാൻ രാജിവെക്കുകയാണ്. ഇറാനിൽ നടക്കുന്ന യുദ്ധത്തെ മനസ്സാക്ഷിക്കുത്തില്ലാതെ എനിക്ക് പിന്തുണയ്ക്കാൻ കഴിയുന്നില്ല. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, കെന്റ് എക്സിൽ കുറിച്ചു.

 

ഇറാൻ ഒരിക്കലും യുഎസിന് ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല. ഇസ്രായേലിന്റെയും അവരുടെ ശക്തമായ അമേരിക്കൻ ലോബിയുടേയും സമ്മർദ്ദം മൂലമാണ് ഈ യുദ്ധം ആരംഭിച്ചതെന്ന് വ്യക്തമാണെന്നും ജോ കെന്റ് കൂട്ടിച്ചേർത്തു.

 

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ജോ കെന്റിന്റെ രാജി എന്നത് ശ്രദ്ധേയമാണ്. സംഘർഷം ഉടലെടുത്തതിന് ശേഷം യുഎസ് ഭരണത്തിൽനിന്ന് രാജി സമർപ്പിക്കുന്ന ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് ജോ കെന്റ്. രാജ്യത്തിനുനേർക്കുള്ള ഭീകരവാദ ഭീഷണികളെ തടയുന്നതിനായി രൂപവത്കരിച്ച പ്രധാനപ്പെട്ട ഇന്റലിജൻസ് വിഭാഗത്തെ നയിച്ചിരുന്ന ആളായിരുന്നു ജോ കെന്റ്.

 

തന്റെ രാജി വിവരം അറിയിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ജോ കെന്റ് എഴുതിയ നീണ്ട കത്തും പുറത്തുവന്നിട്ടുണ്ട്.

  • Related Posts

    വിമാനം ഇറങ്ങിയാൽ ഉടൻ അറസ്റ്റ്?; 13 അംഗ സംഘത്തെ കാത്ത് ഓസ്‌ട്രേലിയ, 4 വനിതകളും 9 കുട്ടികളും എത്തുക നാളെ

    Spread the love

    Spread the love  മെൽബൺ∙ സിറിയിലെ ക്യാംപിൽ കഴിഞ്ഞിരുന്ന ഐഎസ് ഭീകരന്മാരുടെ ഭാര്യമാരിൽ ചിലരും കുട്ടികളും നാളെ (വ്യാഴം) ഓസ്‌ട്രേലിയയിൽ എത്തും. ഇവർക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സർക്കാരിന് എത്ര ചെലവ് വരുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി ആന്തണി ആൽബനീസ് മൗനം തുടരുകയാണ്.…

    ‘എഐക്ക് അത്ര സ്വാതന്ത്ര്യം വേണ്ട’, ഭീഷണി തിരിച്ചറിഞ്ഞ് യുഎസ്; പുതിയ നിയമം കൊണ്ടുവരും

    Spread the love

    Spread the loveന്യൂയോര്‍ക്ക് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി അമേരിക്ക. പുതിയ എഐ മോഡലുകള്‍ പുറത്തിറക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ പരിശോധന നിര്‍ബന്ധമാക്കാനാണ് നീക്കം.   എഐ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കുറക്കണമെന്നതായിരുന്നു നേരത്തെ ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ സുരക്ഷാ…

    Leave a Reply

    Your email address will not be published. Required fields are marked *