മീനങ്ങാടിയിൽ വീടിന് തീപിടിച്ചു; ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതെന്ന് സംശയം; ഒഴിവായത് വൻ ദുരന്തം

Spread the love

 

മീനങ്ങാടി: മീനങ്ങാടി കൊങ്ങിയമ്പത്ത് തോപ്പിൽ പ്രേം കുമാറിന്റെ വീടിന് തീപിടിച്ചു. വീടിന്റെ മുകൾ നിലയ്ക്കാണ് തീപിടിച്ചത്. സംഭവസമയത്ത് മുകൾ നിലയിൽ ആൾതാമസം ഉണ്ടായിരുന്നില്ല. വീടിന്റെ താഴത്തെ നിലയിൽ വാടകക്കാർ താമസിക്കുന്നുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

റൂമിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പെട്ടെന്നുണ്ടായ സ്ഫോടനത്തെ തുടർന്ന് തീ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചതിനാൽ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി. തീപിടുത്തത്തിൽ വീടിന്റെ മുകൾ നിലയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

  • Related Posts

    നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു. ഡ്രൈവർക്കും യാത്രക്കാർക്കാരനും പരിക്ക്

    Spread the love

    Spread the love    മാനന്തവാടി ആറാംമൈൽ ഉള്ളിശ്ശേരി പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർക്കും യാത്രക്കാരനും പരിക്ക് . റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോ റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ഇന്നലെയാണ് സംഭവം. ഓട്ടോ ഡ്രൈവർ…

    കസ്റ്റഡിയില്‍ നിന്നും ചാടി പോയ പ്രതി പിടിയിൽ :സംഭവം വയനാട്ടിൽ

    Spread the love

    Spread the loveമാനന്തവാടി: പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടി പോയ പ്രതി പിടിയിലായി.മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി രണ്ടേനാല്‍ കാരക്കുനി ചെറുവയല്‍ ഉന്നതി ബാബു (28) വാണ് പിടിയിലായത്. ഏപ്രില്‍ 13നാണ് ഇയ്യാള്‍ മാനന്തവാടി കോടതി പരിസരത്ത്…

    Leave a Reply

    Your email address will not be published. Required fields are marked *