ദുബൈ വിമാനത്താവളം അടച്ചു; എല്ലാ സര്‍വീസുകളും നിർത്തിവച്ചെന്ന് അറിയിപ്പ്

Spread the love

ദുബൈ: യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്കനുസൃതമായി അധികൃതര്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.

 

ദുബൈയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചതായി എമിറേറ്റ്‌സ് അറിയിച്ചു. വിമാനത്താവളം അടച്ച സമയത്ത് യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് എയര്‍ലൈന്‍ ആവശ്യപ്പെട്ടു.

 

‘ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന, അതില്‍ വിട്ടുവീഴ്ച ചെയ്യില്ല,’- എമിറേറ്റ്‌സ് എയര്‍ലൈന്‍ പറഞ്ഞു. ഫെബ്രുവരി 28 നും മാര്‍ച്ച് 31 നും ഇടയില്‍ ബുക്കിങ് ഉള്ള യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ യാത്രാ ഓപ്ഷനുകള്‍ നല്‍കുമെന്നും എമിറേറ്റ്‌സ് പറഞ്ഞു.

 

ഏപ്രില്‍ 30നോ അതിനുമുമ്പോ യാത്രയ്ക്കായി നിശ്ചയിച്ച സ്ഥലത്തേക്ക് ബദല്‍ വിമാനത്തില്‍ ഉപഭോക്താക്കള്‍ക്ക് റീബുക്ക് ചെയ്യാം. ട്രാവല്‍ ഏജന്റുമാര്‍ വഴി ബുക്ക് ചെയ്തവര്‍ അവരുമായി നേരിട്ട് ബന്ധപ്പെടണം. എമിറേറ്റ്സില്‍ നേരിട്ട് ബുക്ക് ചെയ്തവര്‍ക്ക് എയര്‍ലൈനിന്റെ റീഫണ്ട് ഫോം പൂരിപ്പിച്ച് റീഫണ്ട് തെരഞ്ഞെടുക്കാം. ട്രാവല്‍ ഏജന്റുമാര്‍ വഴി ബുക്ക് ചെയ്തവര്‍ റീഫണ്ട് പ്രോസസ്സ് ചെയ്യുന്നതിന് അവരുടെ ഏജന്റുമാരുമായി ബന്ധപ്പെടണമെന്നും എമിറേറ്റ്‌സ് അറിയിച്ചു.

  • Related Posts

    ‘കണ്ണിന് പകരം തല, യുദ്ധം അവസാനിപ്പിക്കില്ല’; യുഎസ്സിന് രക്ഷപ്പെടാനുള്ള സമയം കഴിഞ്ഞുവെന്ന് ഇറാൻ

    Spread the love

    Spread the loveടെഹ്റാൻ: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ. യുഎസിന് നിലവിലുള്ള അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ഇനി അധിക സമയമില്ലെന്ന് ഇറാൻ സൈനിക ഉപദേഷ്ടാവും ഐആർജിസിയുടെ മുൻ കമ്മാൻഡറുമായ മുഹ്സിൻ റെസായി. ട്രംപ് ഭീഷണിപ്പെടുത്തിയതു പോലെ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെ ആക്രമണം നടത്തിയാൽ…

    1.7 കോടി വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ലോകം ചുറ്റി യുവാവ്

    Spread the love

    Spread the loveഅമേരിക്കയിൽ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ലോകം ചുറ്റാനിറങ്ങി ഐഐടി ബിരുദധാരി. യുഎസിൽ കോർപറേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന സംദാനിയാണ് 1.7 കോടി രൂപ വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യാത്രക്കിറങ്ങിയത്. ഐഐടിയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ്…

    Leave a Reply

    Your email address will not be published. Required fields are marked *