1000 ദിർഹത്തിന് 25,000 രൂപയിലേറെ മൂല്യം

Spread the love

 

ദുബായ് ∙ യുഎഇ ദിർഹമിനെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് തകർച്ച നേരിട്ടതോടെ പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ അനുകൂലമായ അവസരമൊരുങ്ങുന്നു. ചരിത്രത്തിലാദ്യമായി ഒരു ദിർഹത്തിന് 25 രൂപ എന്ന നിർണായക പരിധി പിന്നിട്ട രൂപയുടെ മൂല്യം ബുധനാഴ്ച രാവിലെ 25.05 വരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം 24.85 രൂപയിലായിരുന്ന വിനിമയ നിരക്കാണ് ഒറ്റയടിക്ക് വർധിച്ചത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും ഡോളറിനെതിരെ രൂപ ദുർബലമാകുന്നതുമാണ് പ്രവാസികൾക്ക് നേട്ടമായ ഈ മാറ്റത്തിന് പിന്നിൽ

 

എണ്ണവില ബാരലിന് 82 ഡോളറിന് മുകളിലേക്ക് ഉയർന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിപ്പിക്കുമെന്ന ആശങ്ക വിപണിയിലുണ്ട്. ഇതോടെ രൂപയുടെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ. നിലവിലെ നിരക്ക് അനുസരിച്ച് 1000 ദിർഹം നാട്ടിലേക്ക് അയക്കുമ്പോൾ 25,040 രൂപയോളം ലഭിക്കും.

 

ഫെബ്രുവരി ആദ്യവാരത്തിൽ ഇത് 24,500 രൂപയ്ക്ക് അടുത്തായിരുന്നു. ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ അയക്കുന്ന പണത്തിന് വലിയ മൂല്യവർധനവ് ഉണ്ടായതോടെ റമസാൻ-പെരുന്നാൾ ചെലവുകൾക്കും മറ്റുമായി പണം അയക്കാൻ കാത്തിരുന്നവർക്ക് ഇത് വലിയ ആശ്വാസമാണ്.

 

രൂപയുടെ മൂല്യം ഇനിയും താഴാൻ സാധ്യതയുള്ളതിനാൽ കൈവശമുള്ള തുക പൂർണമായും ഇപ്പോൾ അയക്കാതെ ഒരു ഭാഗം മാത്രം അയച്ച് ബാക്കി തുക നിരക്കിലെ മാറ്റങ്ങൾക്കായി മാറ്റിവെക്കുന്ന രീതിയും പല പ്രവാസികളും സ്വീകരിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ആഗോള വിപണിയിലെ എണ്ണവിലയും രാഷ്ട്രീയ സാഹചര്യങ്ങളും രൂപയുടെ ചലനങ്ങളെ സ്വാധീനിക്കും.

  • Related Posts

    അത്താഴവിരുന്നിനിടെ വെടിവയ്പ്: ട്രംപിനെ ഒഴിപ്പിച്ചു, അക്രമിയുടെ ചിത്രം പുറത്ത്

    Spread the love

    Spread the loveവാഷിങ്ടൻ∙ വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പ്. ഇതിനു പിന്നാലെ‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു.…

    പശ്ചിമേഷ്യൻ സംഘർഷം: അരഗ്ചി പാക്കിസ്ഥാനിൽ, യുഎസുമായി നേരിട്ട് ചർച്ചയില്ലെന്ന് ഇറാൻ

    Spread the love

    Spread the loveഇസ്‌ലാമാബാദ്∙ യുഎസും ഇസ്രയേലുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പാക്കിസ്ഥാനിലെ ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തും. അരഗ്ചിയും ഉന്നത ഉദ്യോഗസ്ഥരും പാക്കിസ്ഥാനിലെത്തി. നയതന്ത്ര നീക്കങ്ങൾ സജീവമാണെങ്കിലും ഇസ്‌ലാമാബാദിൽവച്ച് അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് പദ്ധതിയൊന്നുമില്ലെന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *