പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞു: ഒരു കിലോ 45 രൂപ

Spread the love

ചെറുപുഴ ∙ പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിൽ. നേരത്തേ പൊതുവിപണിയിൽ ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് 72 രൂപ വരെ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 45 രൂപ വരെയായി. ഉൽപാദനം കൂടിയതും തമിഴ്നാട്ടിൽനിന്നു കൂടുതൽ തേങ്ങയെത്തുന്നതുമാണു വില കുറയാൻ കാരണമായി പറയുന്നത്.

 

കിലോഗ്രാമിന് 57 രൂപയ്ക്കാണു കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നത്. കേരഫെഡ് ചെറുപുഴയിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചപ്പോൾ കിലോഗ്രാമിന് 78 രൂപ വരെ ലഭിച്ചിരുന്നു. പൊതുവിപണിയെക്കാൾ 5 രൂപ അധികം നൽകിയാണു കേരഫെഡ് തേങ്ങ സംഭരിക്കുക. വിലവർധനയുണ്ടായില്ലെങ്കിൽ നാളെമുതൽ സംഭരണകേന്ദ്രത്തിൽ കിലോഗ്രാമിന് 50 രൂപയേ ലഭിക്കൂ. ചൊവ്വാഴ്ചകളിലാണു കേരഫെഡ് വില പുതുക്കുക.

 

പൊതുവിപണി വിലയ്ക്കനുസരിച്ച് കേരഫെഡ് വില കുറയ്ക്കുന്നതു കർഷകർക്കു തിരിച്ചടിയാണ്. മഴക്കാലത്ത് ഉൽപാദനം കുറഞ്ഞപ്പോഴാണു തേങ്ങയ്ക്കു 78 രൂപ വരെ കിലോഗ്രാമിനു ലഭിച്ചത്. വേനലായതോടെ കേരളത്തിൽ ഉൽപാദനം കൂടേണ്ടതാണെങ്കിലും കാലാവസ്ഥ തിരിച്ചടിയായി. ഇതിനുപുറമേ, തെങ്ങുകയറ്റത്തിനും പൊതിക്കുന്നതിനുമുള്ള കൂലി കൂടി നൽകിയാൽ കർഷകർക്ക് ഒന്നും ലഭിക്കാത്ത അവസ്ഥയാണ്. തേങ്ങയ്ക്കു വില കുറയുന്നുണ്ടെങ്കിലും ആനുപാതികമായി വെളിച്ചെണ്ണയ്ക്കു വില കുറയുന്നില്ല. ലീറ്ററിന് 260 രൂപയാണു മിക്കയിടത്തും വില.

  • Related Posts

    മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; മറിഞ്ഞ ലോറിയിൽനിന്ന് ശീതളപാനീയ കുപ്പികൾ വാരിക്കൂട്ടി നാട്ടുകാർ

    Spread the love

    Spread the loveവിശാഖപട്ടണം: നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയിൽനിന്ന്, മദ്യമാണെന്ന് തെറ്റിദ്ധരിച്ച് ശീതളപാനീയ കുപ്പികൾ കൈക്കലാക്കി നാട്ടുകാർ. സംഭവം നടന്ന കൃത്യമായ സ്ഥലമോ സമയമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. മറിഞ്ഞ ലോറിയിൽനിന്ന് നാട്ടുകാർ ശീതളപാനീയ കുപ്പികൾ അടിച്ചുമാറ്റുന്ന…

    ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം ∙ ഇസ്രയേലിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് മരിച്ചു. ചെമ്മരുതി ഗുരുമുക്കിൽ എസ്.എസ്. ഭവനിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമാണ തൊഴിലാളിയായിരുന്നു. സുരേഷ് മരണപ്പെട്ടതായി ഇസ്രയേലിലുള്ള മലയാളി കൂട്ടായ്മയാണ് നാട്ടിലെ…

    Leave a Reply

    Your email address will not be published. Required fields are marked *