
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയിലെ ക്വാറികളുടെയും, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനവും, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും നിര്‍ത്തിവെച്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 30.06.2025 ലെ ജാഗ്രത നിര്‍ദേശമനുസരിച്ചും, ഇന്നലെ നടന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗത്തിലെ തീരുമാന പ്രകാരവും കുറുവ ദ്വീപ് ഒഴികെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളും, ക്വാറികളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയും യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നുകൊണ്ടും ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.