
പുൽപ്പള്ളി കന്നാരംപുഴയിൽ ഗ്യാസ് സിലിണ്ടർ ലീക്കായി ഗ്യാസിന്റെ സമ്മർദ്ദത്തെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നു. കണ്ടോത്ത് വർഗീസിന്റെ വീടാണ് വ്യാപക കേടുപാടുകൾ സംഭവിച്ചത്. മേൽക്കൂര തകരുകയും 200 ഓളം ഓടുകൾ പൊട്ടുകയും ചെയ്തു. രാവിലെ ചായ വച്ചു വീടിന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. വീട്ടുകാർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.