ഫുഡ് ഡെലിവറി ജീവനക്കാരനെ വടിവാളു കൊണ്ടു വെട്ടി വീഴ്ത്തി; ഭാര്യയും ഭാര്യാമാതാവുമടക്കം 6 പേർ അറസ്റ്റിൽ

Spread the love

ചെന്നൈ ∙ അശോക് നഗറിൽ ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. ഏഴാം അവന്യൂവിലെ എൽഐജി ഫ്ലാറ്റ്‌സിൽ താമസിച്ചിരുന്ന ആർ.കലൈയരസൻ (23) കൊല്ലപ്പെട്ട കേസിലാണ് ഇയാളുടെ ഭാര്യ തമിഴരസിയെയും ഭാര്യാമാതാവ് ശാന്തിയയെയും (45) പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ഒന്നര വർഷമായി വേർപിരിഞ്ഞു താമസിച്ചിരുന്ന കലൈയരസൻ, ഇടയ്ക്കിടെ ഭാര്യ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. രണ്ടു കുടുംബങ്ങളും ഒരേ അയൽപക്കത്ത് താമസിച്ചിരുന്നതിനാൽ, തർക്കം പതിവായി. തുടർന്നാണു കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. കഴിഞ്ഞ 15നു പുലർച്ചെ ബൈക്കിലെത്തിയ 2 പേർ കലൈയരസനെ വടിവാളു കൊണ്ടു വെട്ടി വീഴ്ത്തുകയായിരുന്നു. ചികിത്സയിലിരിക്കെ ഇയാൾ മരിച്ചു.

സംഭവത്തിൽ ഭാര്യയുടെ ബന്ധുക്കളായ 4 യുവാക്കൾ പിടിയിലായിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു തമിഴരസിയും ശാന്തിയും അറസ്റ്റിലായത്. ഇരുവർക്കും കൊലപാതക ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്നും കുറ്റകൃത്യത്തിൽ പങ്കാളികളായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *