ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു, പോക്സോ കേസ്; ആൾക്കൂട്ടത്തെ കണ്ട് ഇറങ്ങിയോടി പ്രതി

Spread the love

പുത്തൂർ (കൊല്ലം): മന്ത്രവാദം നടത്തി ബാധയൊഴിപ്പിക്കലിന്റെ പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജ്യോത്സ്യന്റെ പേരിൽ പുത്തൂർ പോലീസ് കേസെടുത്തു. വെണ്ടാർ അരീക്കൽ സ്വദേശി വി.എസ്. മുരാരി തന്ത്രി എന്ന് അറിയപ്പെടുന്ന രാജൻ ബാബുവിനെതിരേയാണ്‌ പോക്സോ ചുമത്തി കേസെടുത്തത്. ഇയാൾ ഒളിവിലാണ്.

 

പോലീസ് പറയുന്നത്: പെൺകുട്ടിയും അമ്മയും മുൻപ്‌ ജ്യോതിഷവുമായി ബന്ധപ്പെട്ട് രാജൻ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ബാധ കയറിയതാണ് ഇവരുടെ പ്രശ്നങ്ങൾക്കു കാരണമെന്നും അത് മന്ത്രവാദത്തിലൂടെ ഒഴിപ്പിച്ചുനൽകാമെന്നും രാജൻ ബാബു ഇവരെ വിശ്വസിപ്പിച്ചു. ഇതേത്തുടർന്നാണ് ഞായറാഴ്ച ഇവർ അരീക്കലിലെ മന്ത്രവാദിയുടെ വീട്ടിലെത്തിയത്.

 

രാവിലെ 11 മണിയോടെ എത്തിയ ഇവർക്ക് മൂന്നുമണിയോടെയാണ് കാണാൻ അവസരം ലഭിച്ചത്. ജ്യോത്സ്യൻ പെൺകുട്ടിയെ മാത്രം ഉള്ളിലേക്ക് കൊണ്ടുപോയി. രണ്ടുമണിക്കൂറിലേറെ കഴിഞ്ഞിട്ടും മകൾ പുറത്തേക്കു വരാതിരുന്നതിനാൽ അമ്മ അകത്തുചെന്ന് നോക്കിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ട് തനിക്കുണ്ടായ ദുരനുഭവം പറയുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ആളുകൾ പ്രതിഷേധവുമായി വീടിനുമുന്നിൽ തടിച്ചുകൂടി. ബഹളത്തിനിടെ രാജൻ ബാബു സ്ഥലംവിട്ടെന്നും ഇയാൾ ഉടൻ പിടിയിലാകുമെന്നും പുത്തൂർ എസ്.എച്ച്.ഒ. സി. ബാബുക്കുറുപ്പ് പറഞ്ഞു.

  • Related Posts

    ഓട്ടോ ഡ്രൈവറെ എസ്‌ഐ മർദിച്ചതായി പരാതി

    Spread the love

    Spread the loveതിരുവനന്തപുരം∙ റെയിൽവേ സ്‌റ്റേഷനിൽ പുലർച്ചെ ഓട്ടോ ഡ്രൈവറെ എസ്‌ഐ മർദിച്ചതായി പരാതി. ഡ്രൈവറുടെ മുഖത്ത് അടിക്കുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിൽ വരുന്നതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷകൾ ഒഴിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ഡ്രൈവർ അശോകന്…

    കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

    Spread the love

    Spread the loveകോഴിക്കോട് ∙ മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. സിഎൻജിയിൽ ഓടുന്ന ബസിന് ആണ് തീപിടിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. പെരുമണ്ണ–കോഴിക്കോട് റൂട്ടിൽ ഓടുന്ന ഗ്യാലക്സി എന്ന സ്വകാര്യ ബസിന് ആണ് തീപിടിച്ചത്. ബസിന്റെ മുന്നിൽ നിന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *