വാക്ക് പാലിച്ച് പ്രധാനമന്ത്രി; സിദ്ധാര്‍ത്ഥിന്റെ കൈകളിലേക്ക് ആ കത്ത് എത്തി

Spread the love

കുഞ്ഞേ… നിന്റെ കൈ വേദനിക്കും…. ചിത്രത്തിന് പിറകില്‍ നിന്റെ പേരും മേല്‍വിലാസവും കൂടി എഴുതിയേല്‍പ്പിക്കുക. ഞാന്‍ നിനക്ക് കത്തയയ്‌ക്കാം”. പ്രധാനമന്ത്രി നരേന്ദ്രമോദി 12 വയസുള്ള ബാലന് നല്‍കിയ വാക്ക് കഴിഞ്ഞ ദിവസം പാലിച്ചു. തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ താന്‍ വരച്ച പ്രധാനമന്ത്രിയുടെ മന്ദസ്മിതം തൂകുന്ന ചിത്രം ഉയര്‍ത്തിക്കാണിച്ച് ശ്രദ്ധേയനായ സിദ്ധാര്‍ത്ഥിന്, പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചു.

 

വ്യാഴാഴ്ച രാവിലെയാണ് തിരുവനന്തപുരം പെരുന്താന്നി ശ്രീചിത്ര നഗര്‍ രുഗ്മിണി ഹൗസില്‍ ശ്രീജിത്തിന്റെയും രേഷ്മ ആര്‍. നായരുടെയും മകന്‍ സിദ്ധാര്‍ത്ഥിനെ തേടി പ്രധാനമന്ത്രിയുടെ കത്ത് എത്തിയത്. പ്രിയപ്പെട്ട സിദ്ധാര്‍ത്ഥ്, താങ്കള്‍ സന്തോഷത്തോടെ സുഖമായിരിക്കുന്നല്ലോ എന്നാണ് ജനുവരി 28ന് പ്രധാനമന്ത്രി അയച്ച കത്ത് തുടങ്ങുന്നത്. നീ വരച്ച മനോഹരമായ ഒരു കലാസൃഷ്ടി ലഭിച്ചതില്‍ സന്തുഷ്ടനാണെന്നും കുട്ടികളില്‍ നിന്ന് ലഭിക്കുന്ന ഊഷ്മളമായ വാത്സല്യം നിങ്ങളെപ്പോലുള്ളവര്‍ക്ക് ശോഭനമായ ഭാവി ഉറപ്പാക്കുന്നതിനായി കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ ഇരട്ടി ഊര്‍ജം നല്‍കുന്നുവെന്നും കത്തില്‍ പറയുന്നു. ചിത്രവും അത് ഉയര്‍ത്തിപ്പിടിച്ച ആവേശവും നമ്മുടെ യുവശക്തിയുടെ കരുത്താണ് വെളിവാക്കുന്നത്. യുവതലമുറയുടെ ഊര്‍ജസ്വലമായ ആത്മവിശ്വാസം കാണുമ്പോള്‍ വികസിത ഭാരതം സൃഷ്ടിക്കുന്നതിന് നമ്മുടെ യുവാക്കള്‍ വഴിയൊരുക്കുമെന്ന വലിയ ആത്മവിശ്വാസം നല്‍കുകയാണ്. നിരവധി പതിറ്റാണ്ടുകളായി മികച്ച കലാകാരന്മാര്‍ കെട്ടിപ്പടുത്ത അതിസമ്പന്നമായ കലാ പാരമ്പര്യം കേരളത്തിനുണ്ട്. ആ പാരമ്പര്യം നിങ്ങളെപ്പോലുള്ള യുവ കലാകാരന്മാര്‍ മുന്നോട്ട് കൊണ്ടുപോകുന്നത് കാണുന്നത് ഏറെ സന്തോഷകരമാണ്. നിന്റെ സര്‍ഗ്ഗാത്മകമായ എല്ലാ പരിശ്രമങ്ങളും ഇതേ ആവേശത്തോടും അര്‍പ്പണബോധത്തോടും കൂടി തുടരാന്‍ സാധിക്കട്ടേയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

 

കഴിഞ്ഞ 23ന് പ്രധാനമന്ത്രി പുത്തരിക്കണ്ടത്തെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് ചിത്രം ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന സിദ്ധാര്‍ത്ഥിനെ ശ്രദ്ധിക്കുന്നതും സുരക്ഷാ ജീവനക്കാരോട് വാങ്ങിസൂക്ഷിക്കാന്‍ നിര്‍ദേശിക്കുന്നതും. രാത്രിയില്‍ നാല് മണിക്കൂര്‍കൊണ്ട് വരച്ച ചിത്രം ഉയര്‍ത്തിപ്പിടിച്ച് നില്‍കുമ്പോള്‍ പ്രധാനമന്ത്രിയിലൂടെ ലോകം മുഴുവന്‍ ശ്രദ്ധിക്കുമെന്ന് സിദ്ധാര്‍ത്ഥും കരുതിയില്ല. നാല് വയസ് മുതല്‍ ചിത്രങ്ങള്‍ വരയ്‌ക്കുന്ന സിദ്ധാര്‍ത്ഥിന്റെ ആദ്യത്തെ പോട്രെയ്റ്റ് ആണ് നീല കുര്‍ത്തയും വര്‍ണത്തലപ്പാവുമണിഞ്ഞ് മന്ദസ്മിതം തൂകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം.

 

കുട്ടിയോടുള്ള മോദിയുടെ സ്‌നേഹവാത്സല്യത്തെ നിറഞ്ഞ കൈയടികളോടെയാണ് അന്ന് സദസ്സ് സ്വീകരിച്ചത്. ചിത്രം പ്രധാനമന്ത്രി ഏറ്റുവാങ്ങിയതിലും അതിന് അഭിനന്ദന കത്ത് അയച്ചതിന്റെയും സന്തോഷത്തിലും അഭിമാനത്തിലുമാണ് ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ആറാം ക്ലാസുകാരന്‍ സിദ്ധാര്‍ത്ഥ്

  • Related Posts

    കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

    Spread the love

    Spread the loveകോഴിക്കോട് ∙ മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. സിഎൻജിയിൽ ഓടുന്ന ബസിന് ആണ് തീപിടിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. പെരുമണ്ണ–കോഴിക്കോട് റൂട്ടിൽ ഓടുന്ന ഗ്യാലക്സി എന്ന സ്വകാര്യ ബസിന് ആണ് തീപിടിച്ചത്. ബസിന്റെ മുന്നിൽ നിന്ന്…

    ജന്മദിനത്തില്‍ കേരളത്തിലെ ഒന്‍പത് ക്ഷേത്രങ്ങള്‍ക്കായി 22.55 കോടി രൂപ; അകമഴിഞ്ഞ സംഭാവന നല്‍കി അനന്ത് അംബാനി

    Spread the love

    Spread the loveകൊച്ചി: തന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനും ഒമ്പത് ക്ഷേത്രങ്ങളുടെ വികസനത്തിനുമായി സംഭാവനയായി നല്‍കിയത് 22.55 കോടി രൂപ. വെള്ളിയാഴ്ച തന്റെ 31-ാം ജന്മദിനം ആഘോഷിച്ച അനന്ത്…

    Leave a Reply

    Your email address will not be published. Required fields are marked *