ക്ഷേമനിധി തട്ടിപ്പിന് കൂട്ട് ചില MVD ഉദ്യോഗസ്ഥർ, കൂടെ ഇടനിലക്കാരും

Spread the love

തിരുവനന്തപുരം: മോട്ടോർവാഹന ക്ഷേമനിധി കുടിശ്ശിക തട്ടിപ്പിന് മോട്ടോർവാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരും കൂട്ട്. ‘വാഹൻ’ സോഫ്റ്റ്വേറിലെ പിഴവ് മുതലെടുത്താണ് ക്ഷേമനിധി കുടിശ്ശികയുള്ള വാഹനങ്ങളുടെ സേവനവിലക്ക് മാറ്റുന്നത്. നികുതിക്കുടിശ്ശികയെത്തുടർന്ന് ജപ്തി നേരിടുന്ന വാഹങ്ങൾക്കും ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്യാത്തവയ്ക്കും നിയമവിരുദ്ധമായി ഉദ്യോഗസ്ഥർ ഇളവ് നൽകുന്നുണ്ട്.

 

കോമ്പൗണ്ടിങ് ഫീസ് സ്വീകരിക്കാൻ ഓഫീസുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യമാണ് ദുരുപയോഗം ചെയ്യുന്നത്. കൗണ്ടറുകളുടെ ചുമതലയുള്ള ചില ജീവനക്കാരാണ് ഇടനിലക്കാർക്ക് കൂട്ടുനിൽക്കുന്നത്. അധിക നികുതി, ഫീസ് തുടങ്ങി വാഹനരേഖകൾ പരിശോധിച്ച് തുക കണക്കാക്കി ഈടാക്കുന്നതിനാണ് കോമ്പൗണ്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.

 

ഇങ്ങനെ കണക്കാക്കിയ തുക അടയ്ക്കാൻ കൗണ്ടർ ക്ലാർക്ക് യൂസർനെയിമും പാസ്വേഡും നൽകും. ഇതുപയോഗിച്ച് ഓൺലൈനിൽ തുകയടച്ച് രസീത് ഹാജരാക്കുമ്പോൾ സേവനവിലക്ക് നീക്കും. ഓഫീസ് മേലധികാരിയുടെ അനുമതിയോടെയാണ് കോമ്പൗണ്ടിങ് ഫീസ് സ്വീകരിക്കേണ്ടത്. എന്നാൽ, ഓഫീസ് മേധാവി അറിയാതെയും ഉദ്യോഗസ്ഥർക്ക് ഇത് ചെയ്യാനുള്ള സൗകര്യം സോഫ്റ്റ്വേറിലുണ്ട്.

 

ദേവികുളം, മാനന്തവാടി, പെരുമ്പാവൂർ, പാല, കരുനാഗപ്പള്ളി ഓഫീസുകളിൽ സേവനവിലക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹനങ്ങൾക്ക് കൊല്ലം ആർ.ടി.ഓഫീസിൽനിന്ന് ഇത്തരത്തിൽ വിലക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ജപ്തി നടപടികളിലേക്ക് നീങ്ങിക്കഴിഞ്ഞാൽ വില്ലേജ് ഓഫീസുകളിലാണ് തുക അടയ്‌ക്കേണ്ടത്.

 

പിന്നെ മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ പണം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്. റോഡ് നികുതി കുടിശ്ശികയ്ക്ക് പുറമേ ജപ്തി നടപടികൾക്കുള്ള ചെലവും റവന്യൂവകുപ്പ് ഈടാക്കാറുണ്ട്. ഇതിനുപകരം മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ കുടിശ്ശിക വാങ്ങുമ്പോൾ റവന്യൂവകുപ്പിന് കിട്ടേണ്ട തുക നഷ്ടമാകും.

 

 

  • Related Posts

    പെൺകുട്ടിയെ കാമുകനൊപ്പം വിട്ട് കോടതി; നടുറോഡിൽ തമ്മിലടിച്ച് ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും

    Spread the love

    Spread the loveതാമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ…

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍

    Spread the love

    Spread the loveകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് പ്രതി വിനീഷ് മാനസികാരോഗ്യകേന്ദ്രത്തില്‍…

    Leave a Reply

    Your email address will not be published. Required fields are marked *