‘മൈ കാർ നമ്പർ ഈസ് 2255’; വിൻസെന്റ് ഗോമസിന്റെ നമ്പർ ലേലത്തിൽ പിടിച്ച് ലാലേട്ടൻ

Spread the love

സ്വന്തം ഫോൺനമ്പർ മറന്നാലും 1986ൽ പുറത്തിറങ്ങിയ ‘രാജാവിൻ്റെ മകൻ’ എന്ന സിനിമയിലെ വിൻസെന്റ്റ് ഗോമസിന്റെ ഫോൺ നമ്പർ മലയാളികളാരും മറക്കില്ല. തമ്പി കണ്ണന്താനം -ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിലെ ആ ഫോൺനമ്പറും കഥാപാത്രവും ഇന്ത്യൻ സിനിമയിലെ രാജാവ് എന്ന തലത്തിലേക്കുതന്നെ മോഹൻലാൽ എന്ന നടനെ എടുത്തുയർത്തി. തനിക്ക് താര പരിവേഷം നൽകിയ ചിത്രത്തിലെ ഫോൺ നമ്പർ 1.8 ലക്ഷം നൽകി സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. പുതിയ വാഹനത്തിന് വേണ്ടി 2255 എന്ന നമ്പർ ലേലത്തിൽ പിടിച്ചതോടെ തന്റെ കരിയറിലെ മറക്കാനാകാത്ത ആ ചിത്രത്തിന് ജീവിതത്തിലുള്ള സ്ഥാനം കൂടി ഊട്ടിഉറപ്പിക്കുകയാണ് ലാലേട്ടൻ.

 

31,99,500 രൂപ വിലയുള്ള ടൊയോട്ടോ ഇന്നോവ ഹൈക്രോസ് കാറിന് വേണ്ടിയാണ് കെഎൽ 07 ഡിജെ 2255 എന്ന നമ്പർ മോഹൻലാൽ ലേലത്തിൽ പിടിച്ചത്. ഇന്നലെ രാവിലെ എറണാകുളം ജോയിന്റ് ആർടിഒ സി.ഡി. അരുണിന്റെ നേതൃത്വത്തിൽ നടന്ന ലേലത്തിൽ മറ്റു രണ്ടുപേർ കൂടി പങ്കെടുത്തിരുന്നു.

 

മറ്റുള്ളവർ 1,46,000 രൂപ വരെ ലേലം വിളിച്ചെങ്കിലും മോഹൻലാൽ ഈ സ്വപ്നനമ്പറിനായി നിലയുറപ്പിക്കുകയായിരുന്നു. പതിനായിരം രൂപയിൽ തുടങ്ങിയ ലേലം 1.45 ലക്ഷത്തിൽ എത്തിയതോടെ ലാലിന്റെ പ്രതിനിധി 1.80ലക്ഷം വിളിക്കുകയായിരുന്നു. ഇതോടെ എതിരാളികൾ പിൻമാറി. 5000 രൂപ ഫീസ് അടച്ചാണ് താരം നമ്പർ ബുക്ക് ചെയ്തത്. രണ്ടുപേർ കൂടി സമാനാവശ്യവുമായി എത്തിയതോടെയാണ് ലേലത്തിലേക്ക് കടന്നത്.

 

കഴിഞ്ഞ വർഷം കെഎൽ 07 ഡിഎച്ച് 2255 എന്ന നമ്പർ ലാലിന്റെ സന്തതസഹചാരിയും നിർമാതാവുമായ ആന്റണി പെരുമ്പാവൂർ സ്വന്തമാക്കിയിരുന്നു.

  • Related Posts

    20 കൊല്ലം മുമ്പ് ലോണെടുത്ത് മീന പണിത വീട്; 100 കോടിയ്ക്ക് വാങ്ങി വിദേശ ദമ്പതികള്‍

    Spread the love

    Spread the loveതെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് മീന. ബാലതാരമായി സിനിമയിലെത്തിയ മീന അതിവേഗം തെന്നിന്ത്യയിലെ സൂപ്പര്‍ താര നായികയായി വളരുകയായിരുന്നു. തെന്നിന്ത്യന്‍ സിനമയിലെ എല്ലാ ഇന്‍ഡസ്ട്രിയിലേയും സൂപ്പര്‍ താരങ്ങളുടെ കൂടെ മീന അഭിനയിച്ചിട്ടുണ്ട്. തനിക്കൊപ്പം നായികയായി കരിയര്‍ ആരംഭിച്ച പലരും…

    അതിഭയങ്കര യുദ്ധം; കൂട്ടുകാരെ കൊന്നൊടുക്കി ചിമ്പാൻസികൾ

    Spread the love

    Spread the loveദീർഘകാലം ഒറ്റക്കൂട്ടമായി ജീവിച്ചിരുന്ന ചിമ്പാൻസി സമൂഹം രണ്ടായിത്തിരിഞ്ഞു പോരടിച്ചു. ആഭ്യന്തരയുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത് 28 പേർക്ക്. യുഗാണ്ടയിലെ കിബാലെ ദേശീയോദ്യാനത്തിലെ എൻഗോഗോ ചിമ്പാൻസി സമൂഹത്തിന്റെ യുദ്ധംകണ്ട് ഞെട്ടിയതു ഗവേഷകർ.   1995 മുതൽ ഗവേഷകർ നിരീക്ഷിച്ചുവന്ന ലോകത്തിലെ ഏറ്റവും…

    Leave a Reply

    Your email address will not be published. Required fields are marked *