‘ഓക്കേ അല്ലേ മോനേ…’; ‘പേട്രിയറ്റ്’ ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ

Spread the love

17 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷകളോടെയാണ് ആരാധകർ ‘പേട്രിയറ്റി’നെ കാത്തിരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാൽ തന്റെ ഡബ്ബിങ് പൂർത്തിയാക്കിയെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

 

മോഹൻലാൽ ഡബ്ബിങ് ചെയ്യുന്നതിന്റെ വീഡിയോ അടക്കം പുറത്തുവന്നു. റേഞ്ച് റോവർ കാറിൽ എൽ366 സിനിമയുടെ ലുക്കിൽ കറുപ്പ് ഷർട്ടും പാന്റ്‌സും ധരിച്ച്‌ ഡബ്ബിങ്ങിനെത്തുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായണൻ മോഹൻലാലിന് നിർദേശങ്ങൾ നൽകാനായി സ്റ്റുഡിയോയിലുണ്ട്. ‘ഓക്കേ അല്ലേ’, എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ ‘ഓക്കേ സർ’, എന്ന് മഹേഷ് മറുപടി നൽകുന്നു.

 

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ഏപ്രിൽ 23-ന് ആഗോള റിലീസായെത്തും. സിആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാണം നിർവഹിക്കുന്നത്. സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

  • Related Posts

    20 കൊല്ലം മുമ്പ് ലോണെടുത്ത് മീന പണിത വീട്; 100 കോടിയ്ക്ക് വാങ്ങി വിദേശ ദമ്പതികള്‍

    Spread the love

    Spread the loveതെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് മീന. ബാലതാരമായി സിനിമയിലെത്തിയ മീന അതിവേഗം തെന്നിന്ത്യയിലെ സൂപ്പര്‍ താര നായികയായി വളരുകയായിരുന്നു. തെന്നിന്ത്യന്‍ സിനമയിലെ എല്ലാ ഇന്‍ഡസ്ട്രിയിലേയും സൂപ്പര്‍ താരങ്ങളുടെ കൂടെ മീന അഭിനയിച്ചിട്ടുണ്ട്. തനിക്കൊപ്പം നായികയായി കരിയര്‍ ആരംഭിച്ച പലരും…

    അതിഭയങ്കര യുദ്ധം; കൂട്ടുകാരെ കൊന്നൊടുക്കി ചിമ്പാൻസികൾ

    Spread the love

    Spread the loveദീർഘകാലം ഒറ്റക്കൂട്ടമായി ജീവിച്ചിരുന്ന ചിമ്പാൻസി സമൂഹം രണ്ടായിത്തിരിഞ്ഞു പോരടിച്ചു. ആഭ്യന്തരയുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത് 28 പേർക്ക്. യുഗാണ്ടയിലെ കിബാലെ ദേശീയോദ്യാനത്തിലെ എൻഗോഗോ ചിമ്പാൻസി സമൂഹത്തിന്റെ യുദ്ധംകണ്ട് ഞെട്ടിയതു ഗവേഷകർ.   1995 മുതൽ ഗവേഷകർ നിരീക്ഷിച്ചുവന്ന ലോകത്തിലെ ഏറ്റവും…

    Leave a Reply

    Your email address will not be published. Required fields are marked *