അഞ്ചാം വയസ്സിൽ കാഴ്ച പോയി; 17 വർഷത്തിന് ശേഷം നീതി; മുട്ടിൽ സ്വദേശിനിക്ക് 10 ലക്ഷം നഷ്ടപരിഹാരം

Spread the love

 

 

തിരുവനന്തപുരം: അഞ്ചാം വയസ്സിൽ കളിക്കിടെ കണ്ണിന് പരിക്കേറ്റ് ചികിത്സാപ്പിഴവിനെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ട വയനാട് മുട്ടിൽ സ്വദേശിനിക്ക് 17 വർഷങ്ങൾക്ക് ശേഷം നീതി. കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

 

കരിയമ്പാടിയിലെ സ്വകാര്യ ആശുപത്രിയുടെ വീഴ്ച മൂലമാണ് കുട്ടിയുടെ വലതു കണ്ണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയാണ് നടപടി. വയനാട് ജില്ലാ കമ്മീഷൻ നേരത്തെ വിധിച്ച 5 ലക്ഷം രൂപയാണ് സംസ്ഥാന കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ 10 ലക്ഷമായി വർദ്ധിപ്പിച്ചത്.

 

സംഭവം ഇങ്ങനെ:

2008 ഫെബ്രുവരി 14-ന് വീട്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടിയുടെ വലതു കണ്ണിൽ കത്രിക കൊണ്ടു പരിക്കേറ്റത്. ഉടൻ കരിയമ്പാടിയിലെ സ്വകാര്യ നേത്രാശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തി. എന്നാൽ തുടർ ചികിത്സയിലെ അപാകത മൂലം അണുബാധയുണ്ടാവുകയും, പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിൽ വെച്ച് കണ്ണ് നീക്കം ചെയ്യേണ്ടി വരികയുമായിരുന്നു.

 

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണവും നിരീക്ഷണവും നൽകുന്നതിൽ ആശുപത്രി പരാജയപ്പെട്ടുവെന്നും, കൃത്യസമയത്ത് ചികിത്സ നൽകാത്തതാണ് അണുബാധയ്ക്ക് കാരണമായതെന്നും വിദഗ്ദ്ധ സമിതി കണ്ടെത്തി. പരാതി നൽകിയ തീയതി മുതൽ 9 ശതമാനം പലിശയും, കോടതി ചെലവിനായി 20,000 രൂപയും അധികമായി നൽകാനും ഉത്തരവിലുണ്ട്.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *