മലിനീകരണം കുറവ്; സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി വയനാട്; വായുനിലവാരം ‘ഉത്തമം’

Spread the love

 

 

സുൽത്താൻ ബത്തേരി: ശുദ്ധവായുവും മഞ്ഞുമൂടിയ കാലാവസ്ഥയും സഞ്ചാരികളെ മാടിവിളിക്കുന്നു; വിനോദസഞ്ചാരികളുടെ ഇഷ്ടഭൂമിയായി വയനാട് മാറുന്നു. മലിനീകരണം ഏറ്റവും കുറഞ്ഞ ജില്ലയെന്ന പ്രത്യേകതയാണ് നഗരത്തിരക്കുകളിൽ നിന്ന് ആശ്വാസം തേടുന്നവരെ വയനാട്ടിലേക്ക് ആകർഷിക്കുന്നത്.

 

അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളുടെ കണക്കുപ്രകാരം ഈ മാസം വയനാട്ടിലെ വായുനിലവാരം ‘ഉത്തമ’മാണ്. 14 ug/m3 (മൈക്രൊഗ്രാംസ് പെർ ക്യുബിക് മീറ്റർ) മാത്രമാണ് ഇവിടുത്തെ മലിനീകരണ തോത്. കേരളത്തിൽ വായുമലിനീകരണം ഏറ്റവും കുറവുള്ള ജില്ലയും വയനാടാണ് (ഏറ്റവും കൂടുതൽ ആലപ്പുഴയിൽ).

 

സമുദ്രനിരപ്പിൽ നിന്ന് 2000 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വയനാട്ടിലെ തണുത്ത കാലാവസ്ഥയും ബാണാസുര, ചെമ്പ്ര പീക്ക്, എടക്കൽ ഗുഹ, പൂക്കോട് തടാകം, കുറുവ ദ്വീപ് തുടങ്ങിയ കാഴ്ചകളും സഞ്ചാരികൾക്ക് വിരുന്നൊരുക്കുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് വയനാട് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമെന്ന് വിനോദസഞ്ചാര മേഖലയിലുള്ളവർ പറയുന്നു.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *