കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം ഉറങ്ങിപ്പോയി; കിടന്നത് പായ വിരിച്ച്, യുവാവ് അറസ്റ്റിൽ

Spread the love

കോഴിക്കോട് ∙ കടൽത്തീരത്ത് കഞ്ചാവ് ഉണക്കാനിട്ട ശേഷം ഉറങ്ങിപ്പോയ യുവാവ് പൊലീസ് പിടിയിൽ. വെളളയിൽ സ്വദേശി മുഹമ്മദ് റാഫി (30) ആണ് പിടിയിലായത്. രാവിലെ കോഴിക്കോട് ബീച്ചിൽ നടക്കാൻ പോയവരാണ് ക‍ഞ്ചാവ് ഉണക്കാൻ ഇട്ട ശേഷം തൊട്ടടുത്ത് പായ വിരിച്ച് ഉറങ്ങുന്ന യുവാവിനെ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനു പിന്നാലെ പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

 

ഷൂ അഴിച്ചുവച്ച് ഹെൽമറ്റും സമീപം വച്ചശേഷമാണ് ഇയാൾ പായ വിരിച്ച് ഉറങ്ങിയത്. റാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്വന്തം ഉപയോഗത്തിനു വേണ്ടിയാണ് കഞ്ചാവ് ഉണക്കാനായി ഇട്ടതെന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്. 370 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കൈവശം വച്ചതിനു മുൻപും റാഫി പിടിയിലായിട്ടുണ്ട്. ഇയാൾ കഞ്ചാവ് ഉപയോഗിച്ച ശേഷമാണോ കിടന്നതെന്നത് വ്യക്തമല്ല.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *