യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം, ഓടി രക്ഷപ്പെട്ടു; ആത്മഹത്യക്ക് ശ്രമിച്ച് അറസ്റ്റിലായ അയൽവാസി

Spread the love

ആലപ്പുഴയിൽ 18 വയസ്സുകാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഇന്നലെ രാത്രിയോടെ ആക്രമണം ഉണ്ടായത്. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് അയൽവാസിയായ ജോസ് പെട്രോൾ ഒഴിക്കാൻ ശ്രമിക്കുക ആയിരുന്നു. തീ കൊളുത്താനുള്ള ശ്രമത്തിനിടെ പെൺകുട്ടി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ അയൽവാസിയായ ജോസിനെ (57) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അതിനിടെ അറസ്റ്റിലായ ജോസ് പൊലീസ് സ്റ്റേഷനിൽ വച്ച് കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരുക്കേറ്റ ഇയാളെ ചികൽസയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

  • Related Posts

    വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

    Spread the love

    Spread the loveതൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ…

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *