ആലപ്പുഴയിൽ 18 വയസ്സുകാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഇന്നലെ രാത്രിയോടെ ആക്രമണം ഉണ്ടായത്. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് അയൽവാസിയായ ജോസ് പെട്രോൾ ഒഴിക്കാൻ ശ്രമിക്കുക ആയിരുന്നു. തീ കൊളുത്താനുള്ള ശ്രമത്തിനിടെ പെൺകുട്ടി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ അയൽവാസിയായ ജോസിനെ (57) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അതിനിടെ അറസ്റ്റിലായ ജോസ് പൊലീസ് സ്റ്റേഷനിൽ വച്ച് കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരുക്കേറ്റ ഇയാളെ ചികൽസയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.







