നായയെ രക്ഷിച്ച നസീറക്ക് ജില്ലാ ആസ്ഥാനത്ത് അനുമോദനം

Spread the love

കൽപ്പറ്റ:സ്നേഹത്തോടെയും സാഹസികവുമായി നായയെ രക്ഷിച്ച പിണങ്ങോട് സ്വദേശിനി ഒ.നസീറയെ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ആദരിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്.ബിന്ദു,കെ ശാലിനി തുടങ്ങിയവർ സംബന്ധിച്ചു.

ദിവസങ്ങൾക്കു മുൻപ് എല്ലിൻ കഷ്ണം തൊണ്ടയിൽ കുടുങ്ങിയ നിലയിൽ കണ്ട നായയെ ധീരതയോടെ സമീപിച്ച് വായിൽ നിന്നും എല്ല് പുറത്തെടുക്കുകയായിരുന്നു. നസീറയുടെ ഈ സഹജീവി സ്നേഹത്തിനു നന്ദി സൂചകമായി നായ തൊട്ടടുത്ത ദിവസം തന്നെ അവരെ കാണാൻ വരികയും ചെയ്തു.

നസീറയുടെ സഹസീക പ്രവർത്തി എല്ലാ മനുഷ്യർക്കും മാതൃകയും അഭിമാനവുമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

  • Related Posts

    വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നതായി സംശയം; കൊലപാതകമെന്ന് പോലീസ്

    Spread the love

    Spread the loveതൃശ്ശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. തനിച്ച് താമസിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഭയം മൂലം മറ്റു വീടുകളിൽ പോയി ഉറങ്ങുന്നതായിരുന്നു സഫിയയുടെ…

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *