വീണ്ടും ഉത്ര മോഡൽ കൊലപാതക ശ്രമം; ഭാര്യയെ പൂട്ടിയിട്ട ശേഷം വിഷപാമ്പിനെ തുറന്നുവിട്ടു, നില ഗുരുതരം

Spread the love

കേരളം നടുങ്ങിയ ഉത്ര വധക്കേസിനു സമാനമായി കാൺപുരിൽ ഭാര്യയെ പാമ്പിനെ കൊണ്ട് കൊല്ലാൻ ശ്രമിച്ചു ഭർത്താവ്. രേഷ്മയെന്ന യുവതിയെ ഭർത്താവ് ഷാനവാസ് മുറിയിൽ പൂട്ടിയിട്ട ശേഷം വിഷപ്പാമ്പിനെ തുറന്നുവിടുകയായിരുന്നു. സ്ത്രീധന പീ‍ഡനത്തെ ചൊല്ലി നടന്ന തർക്കത്തിനൊടുവിലാണ് സംഭവം. രേഷ്മയുടെ ആരോഗ്യനില ഗുരുതരമാണ്. ഷാനവാസ് ഉൾപ്പെടെ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു.

 

വേദനകൊണ്ടു പുളഞ്ഞ യുവതി നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്തെങ്കിലും ഭർതൃവീട്ടുകാർ പുറത്തിരുന്ന് ചിരിക്കുകയായിരുന്നു. പിന്നീട് രേഷ്മ സഹോദരിയെ ഫോണിൽ വിളിച്ചു കാര്യം അറിയിക്കുകയായിരുന്നു. സഹോദരി എത്തിയപ്പോൾ അവശനിലയിലായിരുന്നു രേഷ്മ.

 

2021ലായിരുന്നു ഷാനവാസിന്റെയും രേഷ്മയുടെയും വിവാഹം. വിവാഹത്തിനു ശേഷം ഒന്നര ലക്ഷം രൂപ ഷാനവാസിന്റെ കുടുംബത്തിനു നൽകിയിരുന്നു. അഞ്ചു ലക്ഷം വേണമെന്നായിരുന്നു ആവശ്യം. പലതവണ രേഷ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ഷാനവാസ് ശ്രമിച്ചിരുന്നുവെന്ന് രേഷ്മയുടെ കുടുംബം പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

  • Related Posts

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച് സ്കൂൾ ജീവനക്കാരൻ; ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊന്നു

    Spread the love

    Spread the loveപട്ന ∙ ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.   കൊലപാതകത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *