പഠനം അവസാനിപ്പിച്ചു മടങ്ങിയ വിദ്യാർഥിനി മൈസൂരുവിൽ അപകടത്തിൽ മരിച്ചു

Spread the love

വരവൂർ (തൃശൂർ) ∙ മൈസൂരുവിലെ നഴ്സിങ് പഠനം അവസാനിപ്പിച്ചു നാട്ടിലേക്കു പിതാവിനൊപ്പം കാറിൽ മടങ്ങുകയായിരുന്ന വിദ്യാർഥിനി അപകടത്തിൽ മരിച്ചു. മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യയാണ് (18) മരിച്ചത്. മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കൽ കേ‍ാളജിലെ നഴ്സിങ് വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

 

കേ‍ാളജിൽ നിന്ന് പിതാവിനെ‍ാപ്പം കാറിൽ നാട്ടിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്നിരുന്ന മറ്റെ‍ാരു കാർ ഇടിക്കുകയായിരുന്നു. പിതാവ് സുരേന്ദ്രനും പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. കേ‍ാളജിലെ താമസവും ഭക്ഷണവും ശരിയായ രീതിയിലല്ലാത്തതിനാൽ പഠനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു ആര്യ. സംസ്കാരം പിന്നീട്. സഹേ‍ാദരൻ ആകാശ്.

  • Related Posts

    സ്വര്‍ണക്കുതിപ്പ് അവസരമാക്കി ജനം, സ്വര്‍ണപ്പണയ വായ്പയില്‍ റെക്കോര്‍ഡ്; 50.4 ശതമാനം കൂടി 18.6 ലക്ഷം കോടിയായി

    Spread the love

    Spread the loveന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയുടെ വിലക്കയറ്റം സ്വര്‍ണ വായ്പയിലും പ്രതിഫലിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് സ്വര്‍ണപ്പണയ വായ്പയില്‍ 50.4 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 18.6 ലക്ഷം കോടി രൂപയായാണ് സ്വര്‍ണപ്പണയ…

    ദമ്പതികൾക്കിടയിലെ തർക്കം; തെളിവില്ലാതെ ഭർതൃവീട്ടുകാർക്കെതിരെ കേസെടുക്കാൻ കഴിയില്ല: സുപ്രീംകോടതി

    Spread the love

    Spread the loveന്യൂഡൽഹി∙ ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കങ്ങളിൽ നിശബ്ദ കാഴ്ചക്കാരായി നിന്നാലോ, മരുമകളെ രക്ഷിക്കാൻ മുന്നോട്ടുവന്നില്ലെങ്കിലോ ഭർതൃവീട്ടുകാർക്കെതിരെ ക്രൂരതയ്ക്കോ സ്ത്രീധന പീഡനത്തിനോ ക്രിമിനൽ കേസ് എടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ഇത്തരം പെരുമാറ്റം ധാർമികമായി ചോദ്യം ചെയ്യപ്പെടേണ്ടതാണെങ്കിലും അത് ഒരു…

    Leave a Reply

    Your email address will not be published. Required fields are marked *