യുപിഐയിൽ ഇന്നുമുതൽ അടിമുടി മാറ്റം; കൈമാറാം ഇനി കൂടുതൽ തുക, സ്വർണം വാങ്ങാൻ 6 ലക്ഷം

Spread the love

രാജ്യത്ത് ഏറ്റവുമധികം സ്വീകാര്യതയുള്ള ഡിജിറ്റൽ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസിൽ (യുപിഐ) ഇന്നുമുതൽ വൻ മാറ്റങ്ങൾ. പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കാനും യുപിഐയുടെ ഉപയോഗം കൂട്ടാനും ലക്ഷ്യമിട്ടുള്ളതാണ് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) നടപടി. ഇതുപ്രകാരം വിവിധ വിഭാഗങ്ങളിലെ പണപിടപാടിന്റെ പരിധി വൻതോതിൽ ഉയർത്തി. അതേസമയം, വ്യക്തികൾ തമ്മിലുള്ള പണമിടപാടിന്റെ പരിധി മാറ്റമില്ലാതെ തുടരും.

 

മാറ്റങ്ങൾ ഇങ്ങനെ:

 

∙ ഓഹരി, കടപ്പത്ര നിക്ഷേപങ്ങൾ, ഇൻഷുറൻസ് പേയ്മെന്റ് എന്നിവയ്ക്ക് ഒറ്റത്തവണ ഇനി യുപിഐ വഴി 5 ലക്ഷം രൂപവരെ അയക്കാം. നിലവിലെ പരിധി 2 ലക്ഷം രൂപയായിരുന്നു. ഒരുദിവസം പരമാവധി അയക്കാനാവുക 10 ലക്ഷം രൂപ.

 

∙ നികുതി, ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ് പേയ്മെന്റ് പരിധി ഒരുലക്ഷം രൂപയിൽ നിന്ന് 5 ലക്ഷമാക്കി.

 

∙ യാത്രാ ബുക്കിങ്ങിനുള്ള പരിധി ഒരുലക്ഷം രൂപയിൽ നിന്നുയർത്തി ഇനി 5 ലക്ഷം. ഒരുദിവസം പരമാവധി 10 ലക്ഷം രൂപ അയക്കാം.

 

∙ ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാൻ ഒറ്റ ഇടപാടിൽ 5 ലക്ഷം രൂപവരെ അയ്ക്കാം. പ്രിതിദിന പരിധി 6 ലക്ഷം.

 

∙ വായ്പ, ഇഎംഐ എന്നിവയ്ക്ക് ഒറ്റത്തവണ 5 ലക്ഷം രൂപവരെ അയക്കാം. പ്രതിദിന പരിധി 10 ലക്ഷം.

 

സ്വർണം വാങ്ങാൻ‌ 6 ലക്ഷം

 

സ്വർണം ഉൾപ്പെടെയുള്ള ആഭരണങ്ങൾ വാങ്ങാൻ യുപിഐ വഴി പ്രതിദിനം 6 ലക്ഷം രൂപവരെ അയക്കാം. നിലവിൽ 5 ലക്ഷമായിരുന്നു. ഒറ്റ പേയ്മെന്റിൽ ഇനി പരിധി 2 ലക്ഷം രൂപ. ഇന്നലെവരെ ഇതു ഒരുലക്ഷം രൂപയായിരുന്നു.

 

∙ ടേം ഡെപ്പോസിറ്റുകൾ ഡിജിറ്റലായി ചേരാനുള്ള പരിധി ഒരു ഇടപാടിൽ 2 ലക്ഷം രൂപയായിരുന്നത് 5 ലക്ഷം രൂപയാക്കി.

 

∙ ഫോറിൻ എക്സ്ചേഞ്ച് പേയ്മെന്റുകളുടെ പരിധി 5 ലക്ഷം രൂപ.

 

∙ വ്യക്തികൾ പരസ്പരം യുപിഐ വഴി ഒരുദിവസം കൈമാറാവുന്ന തുകയുടെ പരിധിയിൽ മാറ്റമില്ല; അത് ഒരുലക്ഷം രൂപയായി തുടരും. ഡിജിറ്റലായി അക്കൗണ്ടുകൾ തുറക്കാനുള്ള പ്രതിദിന പേയ്മെന്റ് പരിധി രണ്ടുലക്ഷം രൂപയിലും തുടരും.

  • Related Posts

    SIR എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതെങ്ങനെ? ഇനി ആശങ്ക വേണ്ട; എല്ലാം അറിയാം വിശദമായി

    Spread the love

    Spread the loveന്യൂഡൽഹി ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) വീടുകളിലെത്തിച്ച എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിൽ ഇനി ആശയക്കുഴപ്പം വേണ്ട. 3 പേരുടെ ഉദാഹരണങ്ങളിലൂടെ ഓരോ കോളത്തിലും എന്തൊക്കെ എഴുതണമെന്നും, ആ വിവരങ്ങൾ എവിടെ…

    വാട്സ്ആപ്പിൽ സുരക്ഷ കർശനമാക്കാൻ പുതിയ ഫീച്ചർ; ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു

    Spread the love

    Spread the love    സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.   പുതിയ…

    Leave a Reply

    Your email address will not be published. Required fields are marked *