‘ഞങ്ങൾ ഈ ലോകം വിടുകയാണ്, ക്ഷമിക്കണം..’; മകനുമായി ഫ്ലാറ്റിൽ നിന്നും ചാടി യുവതിയുടെ ആത്മഹത്യ

Spread the love

നോയിഡ∙ മകനുമായി ഫ്ലാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്ന് ചാടി യുവതിയുടെ ആത്മഹത്യ. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ഏസ് സിറ്റി ബിൽഡിങ്ങിന്റെ പതിമൂന്നാം നിലയിലുള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ചാടി 37 വയസ്സുകാരിയായ യുവതി 11 വയസ്സുള്ള മകനുമായി ആത്മഹത്യ ചെയ്തത്.

 

കുട്ടിക്ക് നാഡീ വളർച്ച സംബന്ധമായ രോഗമുണ്ടായിരുന്നതായും ഇതു യുവതിയെ കടുത്ത മാനസിക സമ്മർദത്തിലാക്കിയിരുന്നെന്നും പൊലീസ് പറഞ്ഞു. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും ഭർത്താവിനെ ഇനിയും ബുദ്ധിമുട്ടിക്കാൻ താൽപര്യമില്ലെന്നും യുവതി ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ‘‘ഞങ്ങൾ ഈ ലോകം വിടുകയാണ്, ക്ഷമിക്കണം, ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ല, ഇനി ഭർത്താവിനെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ല’’ – യുവതി കുറിപ്പിൽ പറയുന്നു.

 

ശനിയാഴ്ച രാവിലെ ഭര്‍ത്താവ് യുവതിയോട് മകന് മരുന്നു നൽകാൻ പറഞ്ഞു. തുടർന്ന് മകനുമായി യുവതി ബാൽക്കണിയിലേക്ക് പോയി. പെട്ടെന്ന് നിലവിളി കേട്ട് മറ്റൊരു മുറിയിലുണ്ടായിരുന്ന യുവാവ് ബാൽക്കണിയിലേക്ക് എത്തിയപ്പോൾ ഇരുവരേയും ഫ്ലാറ്റിനു താഴെ വീണു കിടക്കുന്നതായി കണ്ടത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില യുവതിയെ കടുത്ത മാനസിക സമർദത്തിലാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

  • Related Posts

    കരളിന് സമീപം വീണ്ടും സിസ്റ്റ്, രോഗം തിരിച്ചു വന്നത് മാനസികമായി തളർത്തിയെന്ന് ദീപിക കക്കർ

    Spread the love

    Spread the loveകാൻസറിനെതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന ആളാണ് നടി ദീപിക കക്കർ. കരളിലാണ് ദീപികയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ കരളിന് സമീപം വീണ്ടും മറ്റൊരു സിസ്റ്റ് രൂപപ്പെടുകയും അതിനെ സർജറിയിലൂടെ നീക്കം ചെയ്യുകയും ചെയ്തതിനെ…

    രേണു സുധി ഇനി രേഷ്മ പി. തങ്കച്ചൻ; ഒടുവിൽ ഇൻസ്റ്റഗ്രാമിൽ പേര് മാറ്റി താരം

    Spread the love

    Spread the loveഅന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി തന്റെ ഇൻസ്റ്റഗ്രാം പേജില്‍‍ വരുത്തിയ ചില മാറ്റങ്ങളാണ് പുതിയ ചർച്ചകൾക്കു തുടക്കമിട്ടിത്. പേര് രേണു സുധിയെന്നതു മാറ്റി രേഷ്മ പി. തങ്കച്ചന്‍ എന്നാണ് മാറ്റിയിരിക്കുന്നത്. അക്കൗണ്ട് ഔദ്യോഗികമായി…

    Leave a Reply

    Your email address will not be published. Required fields are marked *