ജനമൊഴുകി, ഗതാഗതം സ്തംഭിച്ചു, ആവേശത്തുടക്കവുമായി വിജയ്; നടപടിയെടുക്കാൻ പൊലീസ്

Spread the love

ചെന്നൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന്, വൻ ജനക്കൂട്ടത്തെ അണിനിരത്തി നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ടു. വിമാനത്താവളത്തിൽ നിന്നു സമ്മേളന വേദിയിലേക്കുള്ള ഏഴര കിലോമീറ്റർ ദൂരം കനത്ത ജനത്തിരക്കു കാരണം നാലര മണിക്കൂർ കൊണ്ടാണു പിന്നിടാനായത്. കനത്ത വെയിലിൽ കാത്തു നിന്ന ഗർഭിണി അടക്കം ഇരുപത്തഞ്ചോളം പേർ കുഴഞ്ഞുവീണു. പതിവു പോലെ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചായിരുന്നു പ്രസംഗം. ഇതിനിടെ, ശബ്ദ സംവിധാനത്തിൽ തകരാറുണ്ടായതിനെ തുടർന്നു 15 മിനിറ്റിനുള്ളിൽ പരിപാടി അവസാനിപ്പിക്കേണ്ടി വന്നു.

 

റോഡ് ഷോ അടക്കം പാടില്ലെന്ന പൊലീസിന്റെ കർശന ഉപാധികളെല്ലാം മറികടന്നാണു ടിവികെ പ്രവർത്തകർ തിരുച്ചിറപ്പള്ളിയെ സ്തംഭിപ്പിച്ചത്. രാവിലെ 10:35 മുതൽ 11 വരെയായിരുന്നു വിജയിനു പ്രസംഗിക്കാൻ സമയം അനുവദിച്ചിരുന്നത്. എന്നാൽ വൈകിട്ട് 3 മണിയോടെയാണു പ്രചാരണ വേദിയിലേക്ക് എത്താനായത്. അത്യാധുനിക സംവിധാനങ്ങളോടെ പ്രത്യേകം തയാറാക്കിയ കാരവാനു മുകളിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു പ്രസംഗം.

 

തിരുച്ചിറപ്പള്ളിയിൽ തുടക്കമിടുന്ന ഏതൊരു രാഷ്ട്രീയ യാത്രയും വഴിത്തിരിവായിരിക്കുമെന്നു മുൻ മുഖ്യമന്ത്രിമാരായ അണ്ണാദുരൈയും എംജിആറും നിർണായക രാഷ്ട്രീയ തീരുമാനങ്ങൾക്കു തിരുച്ചിറപ്പള്ളി തിരഞ്ഞെടുത്തതു ചൂണ്ടിക്കാട്ടി വിജയ് പറഞ്ഞു. അതിവേഗം പ്രസംഗം അവസാനിപ്പിക്കേണ്ടി വന്നതോടെ പ്രവർത്തകർ നിരാശയിലായി. അരിയല്ലൂരിലും പെരമ്പലൂരിലും യോഗങ്ങൾ നടന്നു. നിർദേശങ്ങൾ മറികടന്ന ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിലാണു പൊലീസ്. തുടർ സമ്മേളനങ്ങളെയും ഇതു ബാധിച്ചേക്കും.

  • Related Posts

    ഭാര്യയെ കൈമാറാൻ ആവശ്യപ്പെട്ടു, വനിതാ പൊലീസ് മഫ്തിയിലെത്തി: ജീവനക്കാർക്ക് വർക് ഫ്രം ഹോം നിർേദശിച്ച് ടിസിഎസ്

    Spread the love

    Spread the loveമുംബൈ ∙ ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ ആരോപണങ്ങൾ ഉയർന്നതോടെ നാസിക് ഓഫിസിലെ ജീവനക്കാരോടു വീട്ടിലിരുന്നുള്ള ജോലി (വർക് ഫ്രം ഹോം) മതിയെന്ന് ടിസിഎസ് നിർദേശിച്ചു. ടീം ലീഡർമാരായ 6 പുരുഷന്മാരും പീഡന പരാതി അവഗണിച്ച വനിതാ…

    വിവാഹമോചിതരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം, പണവും ആഭരണങ്ങളുമായി കടന്നുകളയും; ‘വധു’വും ‘പിതാവും’ അറസ്റ്റിൽ

    Spread the love

    Spread the loveമുംബൈ ∙ വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. വിരാർ സ്വദേശിനിയായ നേഹ കൻഡേവാൾ എന്ന ജന്നത് (22), നാസിക് സ്വദേശി കേസരിമൽ രങ്ക (45) എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡു…

    Leave a Reply

    Your email address will not be published. Required fields are marked *