‘മുൻകൂട്ടി അറിയിക്കാതെ വിദേശയാത്ര പോകുന്നു, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നു’; രാഹുൽ ഗാന്ധിക്കെതിരെ സിആർപിഎഫ്

Spread the love

ന്യൂഡൽഹി∙ സുരക്ഷാ വീഴ്ച ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സിആർപിഎഫ്. രാഹുൽ ഗാന്ധി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചെന്ന ചൂണ്ടിക്കാട്ടിയാണ് സിആർപിഎഫ് ഡിജി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു കത്തെഴുതിയത്. മുൻകൂട്ടി അറിയിക്കാതെ വിദേശ യാത്ര നടത്തുന്നുവെന്നും രാഹുൽ ഗാന്ധിക്കെതിരായ പരാതിയിൽ പറയുന്നു. അതേസമയം ബിജെപിക്കെതിരായ വോട്ടുകൊള്ള ആരോപണത്തിൽ പുതിയ വെളിപ്പെടുത്തൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരിക്കെ, സിആർപിഎഫിനെ കരുവാക്കി തടയിടാനുള്ള നീക്കമാണിതെന്നു കോൺഗ്രസ് പ്രതികരിച്ചു. രാഹുലിനെ ഭീഷണിപ്പെടുത്താനാണു സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

 

മലേഷ്യൻ സന്ദർശനത്തിനിടെയുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിൽ കോൺഗ്രസ് നേതൃത്വം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സെ‍ഡ് പ്ലസ് സുരക്ഷയുള്ള രാഹുലിന്റെ ചിത്രങ്ങൾ എങ്ങനെ പിന്തുടർന്ന് എടുക്കുന്നു എന്നതായിരുന്നു ചോദ്യം. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്കും സിആർപിഎഫ് ഡിജി കത്തയച്ചത്. പത്തിലേറെ സായുധ കമാൻഡോകൾ രാഹുലിനൊപ്പം ഉണ്ട്. രാഹുൽ സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ മുൻകൂർ നിരീക്ഷണം അടക്കം സിആർപിഎഫിന്റെ ചുമതലയാണ്. വിദേശ സന്ദർശനങ്ങളെക്കുറിച്ചു മുൻകൂർ അറിയിപ്പു നൽകുന്നില്ല. സ്വദേശത്ത് അപ്രതീക്ഷിതമായി ചില സന്ദർശനങ്ങൾ നടത്തുന്നു. ബിഹാറിലെ വോട്ടവകാശ യാത്രയിലും മറ്റും രാഹുൽ അപ്രതീക്ഷിത സ്ഥലങ്ങളിൽ ഇറങ്ങിയതും ആൾക്കൂട്ടത്തിനിടയിലേക്ക് കടന്നതും കണക്കിലെടുത്താണ് മുന്നറിയിപ്പെന്നും സിആർപിഎഫ് പറയുന്നു.

  • Related Posts

    ഭാര്യയെ കൈമാറാൻ ആവശ്യപ്പെട്ടു, വനിതാ പൊലീസ് മഫ്തിയിലെത്തി: ജീവനക്കാർക്ക് വർക് ഫ്രം ഹോം നിർേദശിച്ച് ടിസിഎസ്

    Spread the love

    Spread the loveമുംബൈ ∙ ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ ആരോപണങ്ങൾ ഉയർന്നതോടെ നാസിക് ഓഫിസിലെ ജീവനക്കാരോടു വീട്ടിലിരുന്നുള്ള ജോലി (വർക് ഫ്രം ഹോം) മതിയെന്ന് ടിസിഎസ് നിർദേശിച്ചു. ടീം ലീഡർമാരായ 6 പുരുഷന്മാരും പീഡന പരാതി അവഗണിച്ച വനിതാ…

    വിവാഹമോചിതരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം, പണവും ആഭരണങ്ങളുമായി കടന്നുകളയും; ‘വധു’വും ‘പിതാവും’ അറസ്റ്റിൽ

    Spread the love

    Spread the loveമുംബൈ ∙ വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. വിരാർ സ്വദേശിനിയായ നേഹ കൻഡേവാൾ എന്ന ജന്നത് (22), നാസിക് സ്വദേശി കേസരിമൽ രങ്ക (45) എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡു…

    Leave a Reply

    Your email address will not be published. Required fields are marked *