വിദ്യാർഥികളുടെ കണ്ണിൽ പശ തേച്ച് സഹപാഠികളുടെ തമാശ; കൺപോള തുറക്കാനാകാതെ കുട്ടികൾ ആശുപത്രിയിൽ

Spread the love

സ്കൂൾ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർഥികളുടെ കൺപോളയിൽ പശ തേച്ചു തമാശ കാട്ടി സഹപാഠികൾ. ഉണർന്നപ്പോൾ കൺപോളകൾ തുറക്കാനാവാതെ ഒട്ടിപ്പിടിച്ചതിനാൽ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. ഒഡീഷയിലെ കാണ്ഡമാലിൽ സേവാശ്രമം സ്കൂളിലെ 3, 4, 5 ക്ലാസുകളിലെ എട്ടു വിദ്യാർഥികളുടെ കണ്ണിലാണ് സഹപാഠികൾ പശ തേച്ചത്. കടുത്ത വേദന കാരണം ഉണർന്ന കുട്ടികൾക്കു കണ്ണു തുറക്കാനാവാതെ വന്നു. ഇതോടെ നിലവിളി കേട്ട് എത്തിയ ഹോസ്റ്റൽ അധികൃതർ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 

കുട്ടികളുടെ കണ്ണുകൾക്കു സാരമായ പരുക്കുണ്ടെന്നും അടിയന്തര ചികിൽസ നൽകിയതിനാൽ കാഴ്ച നഷ്ടമാകാതെ രക്ഷിക്കാനായെന്നും ഡോക്ടർമാർ അറിയിച്ചു. ഒരു കുട്ടിയെ ഡിസ്ചാർജ് ചെയ്തു. മറ്റു കുട്ടികൾ നിരീക്ഷണത്തിലാണ്. ഹോസ്റ്റലിലെ കുട്ടികളെ ശ്രദ്ധിക്കുന്നതിൽ വീഴ്ച വരുത്തിയതിന് സ്കൂളിലെ പ്രധാനാധ്യാപകൻ മനോരഞ്ജൻ സാഹുവിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

  • Related Posts

    ഭാര്യയെ കൈമാറാൻ ആവശ്യപ്പെട്ടു, വനിതാ പൊലീസ് മഫ്തിയിലെത്തി: ജീവനക്കാർക്ക് വർക് ഫ്രം ഹോം നിർേദശിച്ച് ടിസിഎസ്

    Spread the love

    Spread the loveമുംബൈ ∙ ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ ആരോപണങ്ങൾ ഉയർന്നതോടെ നാസിക് ഓഫിസിലെ ജീവനക്കാരോടു വീട്ടിലിരുന്നുള്ള ജോലി (വർക് ഫ്രം ഹോം) മതിയെന്ന് ടിസിഎസ് നിർദേശിച്ചു. ടീം ലീഡർമാരായ 6 പുരുഷന്മാരും പീഡന പരാതി അവഗണിച്ച വനിതാ…

    വിവാഹമോചിതരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം, പണവും ആഭരണങ്ങളുമായി കടന്നുകളയും; ‘വധു’വും ‘പിതാവും’ അറസ്റ്റിൽ

    Spread the love

    Spread the loveമുംബൈ ∙ വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. വിരാർ സ്വദേശിനിയായ നേഹ കൻഡേവാൾ എന്ന ജന്നത് (22), നാസിക് സ്വദേശി കേസരിമൽ രങ്ക (45) എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡു…

    Leave a Reply

    Your email address will not be published. Required fields are marked *