ജനമൊഴുകി, ഗതാഗതം സ്തംഭിച്ചു, ആവേശത്തുടക്കവുമായി വിജയ്; നടപടിയെടുക്കാൻ പൊലീസ്

Spread the love

ചെന്നൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന്, വൻ ജനക്കൂട്ടത്തെ അണിനിരത്തി നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ടു. വിമാനത്താവളത്തിൽ നിന്നു സമ്മേളന വേദിയിലേക്കുള്ള ഏഴര കിലോമീറ്റർ ദൂരം കനത്ത ജനത്തിരക്കു കാരണം നാലര മണിക്കൂർ കൊണ്ടാണു പിന്നിടാനായത്. കനത്ത വെയിലിൽ കാത്തു നിന്ന ഗർഭിണി അടക്കം ഇരുപത്തഞ്ചോളം പേർ കുഴഞ്ഞുവീണു. പതിവു പോലെ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചായിരുന്നു പ്രസംഗം. ഇതിനിടെ, ശബ്ദ സംവിധാനത്തിൽ തകരാറുണ്ടായതിനെ തുടർന്നു 15 മിനിറ്റിനുള്ളിൽ പരിപാടി അവസാനിപ്പിക്കേണ്ടി വന്നു.

 

റോഡ് ഷോ അടക്കം പാടില്ലെന്ന പൊലീസിന്റെ കർശന ഉപാധികളെല്ലാം മറികടന്നാണു ടിവികെ പ്രവർത്തകർ തിരുച്ചിറപ്പള്ളിയെ സ്തംഭിപ്പിച്ചത്. രാവിലെ 10:35 മുതൽ 11 വരെയായിരുന്നു വിജയിനു പ്രസംഗിക്കാൻ സമയം അനുവദിച്ചിരുന്നത്. എന്നാൽ വൈകിട്ട് 3 മണിയോടെയാണു പ്രചാരണ വേദിയിലേക്ക് എത്താനായത്. അത്യാധുനിക സംവിധാനങ്ങളോടെ പ്രത്യേകം തയാറാക്കിയ കാരവാനു മുകളിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു പ്രസംഗം.

 

തിരുച്ചിറപ്പള്ളിയിൽ തുടക്കമിടുന്ന ഏതൊരു രാഷ്ട്രീയ യാത്രയും വഴിത്തിരിവായിരിക്കുമെന്നു മുൻ മുഖ്യമന്ത്രിമാരായ അണ്ണാദുരൈയും എംജിആറും നിർണായക രാഷ്ട്രീയ തീരുമാനങ്ങൾക്കു തിരുച്ചിറപ്പള്ളി തിരഞ്ഞെടുത്തതു ചൂണ്ടിക്കാട്ടി വിജയ് പറഞ്ഞു. അതിവേഗം പ്രസംഗം അവസാനിപ്പിക്കേണ്ടി വന്നതോടെ പ്രവർത്തകർ നിരാശയിലായി. അരിയല്ലൂരിലും പെരമ്പലൂരിലും യോഗങ്ങൾ നടന്നു. നിർദേശങ്ങൾ മറികടന്ന ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിലാണു പൊലീസ്. തുടർ സമ്മേളനങ്ങളെയും ഇതു ബാധിച്ചേക്കും.

  • Related Posts

    വിമാന നിരക്കുകള്‍ക്ക് പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍, നിരക്കുകള്‍ ഇനി ഇങ്ങനെ, ലംഘിച്ചാല്‍ കടുത്ത നടപടി

    Spread the love

    Spread the loveന്യൂഡല്‍ഹി: ഇന്‍ഡിഗൊ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ വിമാനയാത്രാ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതിനിടെ തുടര്‍ന്ന് നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. വിമാനയാത്രാ നിരക്കുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചു. 500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് പരമാവധി 7500 രൂപ മാത്രമേ…

    ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ

    Spread the love

    Spread the loveന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *